തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥത യിലുള്ള ഓൺ ലൈൻ ഓട്ടോ – ടാക്സി സംവിധാനം ‘കേരള സവാരി’ യിൽ ഡ്രൈവർമാർക്ക് പ്ലേ-സ്റ്റോർ വഴി രജിസ്റ്റർ ചെയ്യാം.
പ്ലേ സ്റ്റോറിൽ നിന്ന് കേരള സവാരി ഡ്രൈവർ ആപ്പ് ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം വാഹനത്തിന്‍റേ രേഖകൾ, ഡ്രൈവർ ലൈസൻസ് എന്നിവ അപ് ലോഡ് ചെയ്യണം.
തുടർന്ന് രജിസ്‌ട്രേഷൻ ഫീസ് അടക്കണം. നിലവിൽ കേരള സവാരി യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഉപയോഗിക്കുന്ന ആപ്പ് അപ് ലോഡ് ചെയ്യേണ്ടതാണ്.
ആപ്പ് ഉപയോഗിക്കുവാൻ ആവശ്യമായ പരിശീലന ത്തിനും കൂടുതൽ വിവരങ്ങൾക്കും : 90722 72208 എന്ന നമ്പരില്‍ ബന്ധപ്പെടാം. PRD