തിരുവനന്തപുരം : പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെയെത്തിയ പ്രവാസികൾക്കായി 2023 ജനുവരി 6 മുതൽ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നോർക്ക റൂട്ട്സ്, സെന്‍റർ ഫോർ മാനേജ്മെന്‍റ് (CMD) സംയുക്തമായി ഒരുക്കുന്ന സംരംഭതക്വ പരിശീലന പരിപാടി തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള 9 ജില്ലകളിലായി നടക്കും. പ്രവാസി സംരംഭകർക്ക് ബിസ്സിനസ്സ് ആശയങ്ങൾ സംബന്ധിച്ച അവബോധം നൽകുക എന്നതാണ് പരിശീലനത്തിന്‍റെ ലക്ഷ്യം.
പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്‍റ് പ്രൊജക്റ്റ് ഫോർ റീട്ടെൻഡ് എമിഗ്രന്‍റ് (NDPREM) പദ്ധതി പ്രകാരമാണ് പരിശീലനം.
കൃഷി, മത്സ്യ ബന്ധനം, മൃഗ പരിപാലനം, വാണിജ്യം, ചെറുകിട വ്യവസായം, സർവീസ് മേഖല, നിർമ്മാണ യൂണിറ്റുകൾ, ബിസിനസ്സ് മേഖല എന്നിവയിലേക്കാണ് പരിശീലനം നൽകുന്നത്.
സൗജന്യ സംരംഭകത്വ അവബോധ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുളള പ്രവാസികൾ സി. എം. ഡി. യുടെ 0471-2329738, 8078249505 എന്ന നമ്പരിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് പബ്ലിക് റിലേഷന്‍സ് വകുപ്പ് വാര്‍ത്താ കുറിപ്പ് ഇവിടെ വായിക്കാം. PRD
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: job-opportunity, norka-roots, തൊഴിലാളി, പ്രവാസി