തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ്മ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ മാർഗ്ഗ നിർദ്ദേശ ങ്ങളും മാന ദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്.
ആഗസ്റ്റ് 5, 6 തീയ്യതി കളിലായി രാത്രി കാലങ്ങളിൽ 59 സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. 256 സ്ഥാപന ങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 263 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. വീഴ്ചകൾ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെപ്പിച്ചു.
ഷവർമ്മക്കുള്ള ഉപകരണങ്ങൾ, തയ്യാറാക്കുന്ന സ്ഥലം, വ്യക്തി ശുചിത്വം എന്നിവ സംബന്ധിച്ചുള്ള വിശദമായ ഷവർമ മാർഗ്ഗ നിർദേശ ങ്ങൾ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയിരുന്നു.
പച്ച മുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള പരിശോധന കളും നടന്നു. വൃത്തി ഹീനമായ സാഹചര്യത്തിൽ ഷവർമ പാകം ചെയ്യുവാനോ വിൽക്കാനോ പാടില്ല. മാത്രമല്ല പാഴ്സലിൽ തീയ്യതി, സമയവും കൃത്യമായി രേഖപ്പെടുത്തണം.
എഫ്. എസ്. എസ്. ആക്ട് പ്രകാരം ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പരാതിയുള്ളവർ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. P R D
- ഷവർമ നിരോധനം പരിഗണനയില്‍
- സ്കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡിന് നിരോധനം
- വിദ്യാർത്ഥികൾക്ക് സ്കൂളില്‍ മൊബൈൽ ഫോണ്‍ നിരോധനം
- ഓപ്പറേന്‍ ഷവര്‍മ്മ : 162 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, തട്ടിപ്പ്, തൊഴിലാളി, നിയമം, പ്രതിരോധം, പ്രവാസി, ഭക്ഷണം, മനുഷ്യാവകാശം, സാമൂഹ്യക്ഷേമം