കോഴിക്കോട് : അലങ്കാരങ്ങൾക്കും വിഷു ആഘോഷങ്ങൾക്കും വിഷുക്കണി ഒരുക്കാനും പ്ലാസ്റ്റിക് കണിക്കൊന്ന വ്യാപകമായി വിറ്റഴിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇടപെട്ട് കേസ് എടുത്തു. സംഭവത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചു. വിഷുവിന് സംസ്ഥാനത്ത് പ്ലാസ്റ്റിക് കണിക്കൊന്ന ഉപയോഗിച്ചു എന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
പ്ലാസ്റ്റിക് ഉപയോഗത്തിന് എതിരെ ബോധ വത്കരണം തുടരുമ്പോഴും പ്ലാസ്റ്റിക് പൂക്കളുടെ അതി വ്യാപനത്തെ തുടര്‍ന്നാണ് കമ്മീഷന് നടപടി സ്വീകരിച്ചത്.
നഗരവാസികൾക്ക് ഏറെ സുലഭമായി ലഭിക്കുന്ന പ്ലാസ്റ്റിക് പൂക്കൾ മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇത്തവണ അധികമായി വിപണിയിൽ എത്തിയിരുന്നു എന്നാണു റിപ്പോർട്ട്. കണിക്കൊന്നയുടെ ലഭ്യത കുറഞ്ഞപ്പോൾ വിപണിയില്‍ പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ സുലഭമായി.
ചൈനയിൽ നിന്നുള്ള പ്ലാസ്റ്റിക് കണിക്കൊന്ന ഇലയും തണ്ടും പൂവും അടക്കം 65 രൂപ മുതൽ നൂറു രൂപ വരെ വിലക്കാണ് കടകളിൽ വിറ്റഴിച്ചത്.