
കൊച്ചി : വിനോദ സഞ്ചാരികൾക്കു ലക്ഷ ദ്വീപ് സന്ദര്‍ശിക്കാന്‍ ഇനി മുതല്‍ ദ്വീപില്‍ നിന്നുള്ള സ്പോൺസർ ആവശ്യമില്ല. പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. പകരം ഓണ്‍ ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി.
1967 മുതലുള്ള വ്യവസ്ഥയാണ് ഇപ്പോൾ ഒഴിവാക്കിയത്. ഓൺ ലൈൻ പെർമിറ്റിലൂടെ സന്ദർശകർക്ക് അനുമതി നൽകുന്നതോടെ ലക്ഷ ദ്വീപ് സമൂഹത്തിലേക്കുള്ള സന്ദർശകരുടെ എണ്ണം വർദ്ധിക്കും എന്നും കണക്കു കൂട്ടുന്നു.
മാത്രമല്ല ലക്ഷ ദ്വീപിലേക്കുള്ള കണക്ടിവിറ്റി കൂടുതൽ വിപുലമാക്കുവാൻ സീ-പ്ലെയ്ന്‍ സര്‍വ്വീസുകള്‍ ആരംഭിക്കും എന്നും റിപ്പോർട്ടുകളുണ്ട്.

മുൻപ്, ലക്ഷദ്വീപ് സന്ദർശനത്തിന് പെര്‍മിറ്റ് കിട്ടാൻ ലക്ഷ ദ്വീപിലെ താമസക്കാരൻ, സ്വകാര്യ ടൂര്‍ ഓപ്പറേറ്റർ, സ്പോര്‍ട്സ് (സൊസൈറ്റി ഫോര്‍ പ്രൊമോഷന്‍ ഓഫ് നേച്ചര്‍ ടൂറിസം ആന്‍ഡ് സ്പോര്‍ട്സ്) പോലെയുള്ള അംഗീകൃത സംഘടന എന്നിവയിൽ ഏതെങ്കിലും ഒരു സ്പോണ്‍സര്‍ വേണം എന്നുള്ള നിയമം ഉണ്ടായിരുന്നു.
മാത്രമല്ല ദ്വീപ് സന്ദര്‍ശിക്കുന്നതിന് ആവശ്യമായ പ്രധാന രേഖ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി. സി. സി). ആയിരുന്നു. സന്ദർശകന്റെ പേരിൽ ക്രിമിനല്‍ കേസുകൾ ഇല്ല എന്ന് പോലീസ് അധികാരി ഉറപ്പു നൽകുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യവസ്ഥയും ഇപ്പോൾ ഒഴിവാക്കുകയും ചെയ്തു.
ആധാർ കാർഡ് / പാസ്സ്‌പോർട്ട് വിവരങ്ങൾ, ഫ്‌ളൈറ്റ് ടിക്കറ്റു/ യാത്രാ രേഖകൾ, ഹോട്ടൽ ബുക്കിംഗ് തുടങ്ങി അധികൃതർ ആവശ്യപ്പെടുന്ന രേഖകൾ ഓൺ ലൈനിൽ അപ്ലോഡ് ചെയ്താൽ എൻട്രി പെർമിറ്റ് കരസ്ഥമാക്കാം.
* Image Credit : Incredible India!

































