ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത

May 1st, 2024

sun-hot-epathram
തൃശൂർ : സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു. തൃശൂർ, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ അധികൃതർ ഉഷ്ണ തരംഗ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അന്തരീക്ഷ താപ നില കുതിച്ചുയര്‍ന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കുക.

സൂര്യാഘാതം, സൂര്യതാപം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക്  സാദ്ധ്യത ഉള്ളതിനാൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം. സംസ്ഥാനത്ത് വേനൽ മഴ തുടരും. തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രി വേനൽ മഴ ലഭിച്ചു.

തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള 12 ജില്ലകളിൽ ഇന്നും നാളെയും (ബുധൻ, വ്യാഴം) മഴ പെയ്യാൻ സാദ്ധ്യതയുണ്ട്. മലയോര മേഖലകളിൽ കൂടുതൽ വേനൽ മഴ ലഭിച്ചേക്കും.

വളർത്തു മൃഗങ്ങളെ  പരിപാലിക്കുന്നവർക്കായി മൃഗസംരക്ഷണ വകുപ്പ് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

പാലക്കാട് ഉയർന്ന താപനില 41°C വരെയും തൃശൂരിൽ 40°C വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 39°C വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 38°C വരെയും തിരുവനന്തപുരം, എറണാകുളം, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും വർദ്ധിക്കും.

സാധാരണയെക്കാൾ 3 മുതൽ 5°C വരെ ചൂട് കൂടാനാണ് സാദ്ധ്യത. പാലക്കാട് ഇന്നലെ ഉയർന്ന താപനില 4.4 ഡിഗ്രി സെൽഷ്യസിനു മുകളിൽ ആയിരുന്നു. തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപ നില 3 മുതൽ 3.5 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരുന്നു.

കള്ളക്കടൽ പ്രതിഭാസം കാരണം കേരള-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാദ്ധ്യത ഉള്ളതിനാൽ മത്സ്യ ത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു.

PRD : ഉഷ്ണ തരംഗ മുന്നറിയിപ്പ്

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത

December 9th, 2023

lightning-rain-thunder-storm-kerala-ePathram
കൊച്ചി : തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പെയ്യുവാൻ സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെ മഴ ലഭിച്ചേക്കാവുന്ന അതിശക്തമായ മഴക്കുള്ള സാദ്ധ്യതയാണ്.

കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാല വര്‍ഷം ശക്തമാകും : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

June 25th, 2023

rain-in-kerala-monsoon-ePathram
തിരുവനന്തപുരം: സംസ്ഥാനത്ത് കാല വര്‍ഷം ശക്തമാകും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം ശശക്തിപ്പെടാന്‍ സാദ്ധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തും നില നില്‍ക്കുന്ന ചക്ര വാത ച്ചുഴി ന്യൂന മര്‍ദ്ദമായി മാറും എന്നാണ് അറിയിപ്പ്. ഇതിനാല്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ അതി ശക്ത മഴ പെയ്യുവാന്‍ സാദ്ധ്യത ഉള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് തുടരും. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാല വര്‍ഷം കനത്തു : ജാഗ്രതാ നിര്‍ദ്ദേശം

June 9th, 2023

rain-in-kerala-monsoon-ePathram
കൊച്ചി : കേരളത്തില്‍ കാലവര്‍ഷ പ്പെയ്ത്ത് തുടങ്ങി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ വ്യാപകമായ മഴ ലഭിച്ചിരുന്നു. ഇതോടെ കാലവര്‍ഷം കേരളത്തില്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടു വിച്ചു.

വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ അതി തീവ്ര മഴ പെയ്യും എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന കാല വര്‍ഷം ഇക്കുറി ഒരാഴ്ച വൈകിയാണ് എത്തിയത്.

ഇതിനിടെ മധ്യകിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് (Biparjoy) ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ തീര പ്രദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പു നല്‍കി. കടലില്‍ ഇറങ്ങുന്ന വരും മത്സ്യ ബന്ധനത്തിനു പോകുന്നവരും ജാഗ്രത പാലിക്കണം.

fishing-boat-epathram

2023 ജൂണ്‍ 9 വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചു. ഇതു പ്രകാരം ജൂലായ് 31 വരെ യന്ത്രവത്കൃത ബോട്ടുകളുടെ ആഴക്കടല്‍ മത്സ്യ ബന്ധനം പാടില്ല. മത്സ്യങ്ങളുടെ പ്രജനന കാലത്ത് മത്സ്യ സമ്പത്ത് കാത്തു സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രോളിംഗ് നിരോധനം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വേനൽചൂട് കൂടുന്നു : പകൽ 11 മുതൽ 3 വരെ സൂര്യ പ്രകാശം നേരിട്ട് ഏൽക്കരുത്

April 28th, 2023

sun-hot-epathram
തിരുവനന്തപുരം : താപനില ക്രമാതീതമായി ഉയരുന്നതിനാൽ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്ന ശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ ഈ സമയത്ത് സൂര്യ പ്രകാശം നേരിട്ട് ഏൽക്കാതെ ശ്രദ്ധിക്കണം.

അംഗന വാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗന വാടി ജീവന ക്കാരും നടപ്പാക്കണം. കുട്ടികളെയും വളർത്തു മൃഗങ്ങളെയും പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത് എന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.

നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കണം. ഉച്ച വെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കണം.

നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം. കുടി വെള്ളം എപ്പോഴും കയ്യിൽ കരുതണം. കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ, മദ്യം എന്നീ നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒ. ആർ. എസ്. ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കണം. ഇരുചക്ര വാഹനങ്ങളിൽ ഓൺ ലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ചൂട് ഏൽക്കാത്ത തരത്തിൽ വസ്ത്ര ധാരണം നടത്തേണ്ടതും ആവശ്യമെങ്കിൽ യാത്രക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങൾ നൽകേണ്ടതുമാണ്.

ദീര്‍ഘ ദൂര യാത്രക്കാര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാണ് ഉചിതം. കയ്യിൽ വെള്ളം കരുതണം. അസ്വസ്ഥകൾ അനുഭവപ്പെട്ടാല്‍ ഉടൻ വിശ്രമിക്കുകയും വൈദ്യ സഹായം തേടണം എന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. PRD

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 9123»|

« Previous « വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും : മന്ത്രി വീണാ ജോർജ്ജ്
Next Page » വേനലവധി ക്ലാസ്സുകൾക്ക് നിരോധനം ഏർപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് »



  • വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം
  • കാല വര്‍ഷം ശക്തമായി – കർക്കിടകം പെയ്തു തീരും
  • തദ്ദേശ ഉപ തെരഞ്ഞെടുപ്പ് : മഷി പുരട്ടുക വോട്ടറുടെ ഇടതു നടു വിരലില്‍
  • മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്‌കര്‍ അന്തരിച്ചു
  • ശക്തമായ മഴ : പകർച്ച വ്യാധികൾക്ക് സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പ്
  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine