കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു

August 5th, 2026

heavy-thunder-storms-expected-in-kerala-with-summer-rain-ePathram
തിരുവനന്തപുരം : കാലവർഷം വീണ്ടും ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി. അതി ശക്തമായ മഴയിലും വെള്ള പ്പൊക്ക ത്തിലും മരിച്ചവരുടെ എണ്ണം 26 ആയി. നാലു പേരെ കാണാതായി. വിവിധ ജില്ലകളിലെ 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18,000 ത്തോളം ആളുകളെ താമസിപ്പിച്ചിട്ടുണ്ട്.

അതിതീവ്ര മഴ തുടരുന്നതിനാൽ ഇന്ന് (ബുധൻ) ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളിൽ വിദ്യാഭാസ സ്ഥാപനങ്ങൾ അവധി നൽകി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പ് തീരുന്നതു വരെ അവധി നൽകിയിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവക്ക് മാറ്റമില്ല.

മലയോര മേഖലകളിലും ചുരങ്ങളിലൂടെയും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം. മണ്ണിടിച്ചിൽ, റോഡിലേക്ക് പാറ പൊട്ടി വീഴുക, വെള്ള ക്കെട്ട് എന്നിവയാൽ ഗതാഗത തടസ്സം നേരിടാൻ സാദ്ധ്യതയുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടൽ ക്ഷോഭം രൂക്ഷമാകും. മത്സ്യ ബന്ധനത്തിന് പോകുന്നവരും കടലിൽ ഇറങ്ങുന്ന വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണം.

മലമ്പ്രദേശങ്ങളിലും കടൽക്കരയിലും നദീ തീര ങ്ങളിലും അടക്കം അപകട സാദ്ധ്യതയുള്ള മേഖല കളിൽ നിന്നും അധികൃതരുടെ നിർദ്ദേശം അനുസരിച്ച് മാറി താമസിക്കണം എന്നും മുന്നറിയിപ്പുണ്ട്.

കർക്കിടകത്തിന്റെ അവസാന പാദത്തിലേക്ക് കടക്കുന്നതോടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതി ശക്തമായ മഴക്ക് ഉള്ള സാദ്ധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. വരും ദിവസങ്ങളിലും ശക്തമായ കാറ്റോടു കൂടിയ മഴ തുടരും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം

May 6th, 2026

heavy-thunder-storms-expected-in-kerala-with-summer-rain-ePathram
തിരുവനന്തപുരം : വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പത്തനം തിട്ട, ഇടുക്കി, എറണാകുളം തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇവിടങ്ങളിൽ മണിക്കൂറില്‍ 40-50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും ഇടി മിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കാം. ഞായറാഴ്ച വരെ മഴ പെയ്തേക്കാം. ഇടി മിന്നലിന്ന് എതിരെ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

April 29th, 2026

lightning-rain-thunder-storm-kerala-ePathram
തിരുവനന്തപുരം : അതികഠിനമായ ചൂടിനു ആശ്വാസം നൽകി ചൊവ്വാഴ്ച തെക്കൻ കേരളത്തിൽ വ്യാപകമായി മഴ പെയ്തു. മധ്യ കേരളത്തിലും വേനൽ മഴ പെയ്തു തുടങ്ങി എന്നാണു റിപ്പോർട്ട്.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒട്ടാകെ മഴ കൂടുതൽ ശക്തമാകും എന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ വിവിധ ദിവസങ്ങളിലായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ശനിയാഴ്ചയും കനത്ത മഴ പെയ്യും എന്നാണു മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യ ത്തിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിക്കുന്നത്.

മഴയോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത ഉണ്ട് എന്നും പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം എന്നും ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകി. മെയ് മാസത്തിലും മഴ തുടരും എന്നും കാലാവസ്ഥാ പ്രവചനത്തിൽ അറിയിപ്പ് വന്നിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം

August 3rd, 2025

rain-in-kerala-monsoon-ePathram

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യത ഉണ്ട്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ കുളിക്കാനോ മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ, മല വെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ഇതിനായി തദ്ദേശ സ്ഥാപന- റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ ശക്തമായ തിരമാലകൾ ഉയരുവാൻ സാദ്ധ്യതയുണ്ട്. തീര ദേശങ്ങളിൽ ഉള്ളവരും മത്സ്യ ത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.

ശക്തമായ കാറ്റ് വീശാൻ സാദ്ധ്യത ഉള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും സുരക്ഷാ മുൻ കരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടുക.

ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിന്നും മാറുക, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടങ്ങൾ ഉണ്ടായേക്കാം. കെട്ടിടങ്ങളുടെ ഭിത്തികളിലും മരങ്ങളിലും ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റിൽ വീണു പോകാൻ സാദ്ധ്യതയുള്ളവ കെട്ടി മുറുക്കി വെക്കണം.

വീട്ടു വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതു സ്ഥലങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.  KSDMA  Twitter

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം

May 19th, 2025

lightning-rain-thunder-storm-kerala-ePathram
പാലക്കാട് : മഴക്കാല ദുരന്ത സാദ്ധ്യതകൾ മുന്നില്‍ ക്കണ്ട് പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സർക്കാർ നിർദ്ദേശം. വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ ആരോഗ്യമുള്ള യുവാക്കളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി മഴക്കാല ദുരന്തങ്ങളെ നേരിടാൻ പ്രാപ്തരാക്കണം.

അത്തരം പ്രദേശങ്ങളിൽ ഉള്ളവരുടെ പട്ടിക തദ്ദേശ തലത്തിലും വില്ലേജ് തലത്തിലും പുതുക്കണം എന്നതു ഉൾപ്പെടെ അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല ഇക്കുറി നേരത്തെ തന്നെ തുടക്കം കുറിച്ച വർഷക്കാലത്തെ മുന്‍ നിര്‍ത്തി 40 അംഗങ്ങൾ അടങ്ങുന്ന പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം നൽകി.

അതാത് വാര്‍ഡുകളില്‍ കര്‍മ്മ സേനയില്‍ അംഗങ്ങൾ ആവാൻ താത്പര്യമുള്ളവര്‍ വാര്‍ഡ് അംഗം മുഖേന വിവരം തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ഇതനുസരിച്ച് പഞ്ചായത്തുകളും നഗര സഭകളും പട്ടിക തയ്യാറാക്കും. അതില്‍ നിന്ന് പ്രായം, ആരോഗ്യം എന്നിവ കണക്കിൽ എടുത്താണ് കര്‍മ്മ സേനയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുക. ഇവർക്ക് പരിശീലനം നൽകി ജൂണ്‍ ആദ്യ വാരം മുതല്‍ കര്‍മ്മ സേനയെ സജ്ജമാക്കണം എന്നാണു അധികൃതരുടെ അറിയിപ്പ്.

മഴക്കാല ക്കെടുതികളുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കേണ്ടി വന്നാല്‍ ഇവിടങ്ങളില്‍ പോലീസും അഗ്‌നി രക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്കും കൂടെ പ്രവര്‍ത്തിക്കുക എന്നതും കർമ്മ സേനയുടെ ചുമതലയാണ്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
Next Page » ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി »



  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine