
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വരും ദിവസങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴക്കു സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 20, 21 (തിങ്കൾ, ചൊവ്വ) തിയ്യതി കളിൽ മഴയോട് കൂടി ഏറെ അപകടകരമായ ഇടി മിന്നൽ കൂടെ ഉണ്ടാവാൻ സാദ്ധ്യത ഉള്ളതിനാൽ ആകാശത്തു കാർ മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം.
ഇടി മിന്നൽ മനുഷ്യ ജീവന് മാത്രമല്ല മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയ വിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഗൃഹോപകരണങ്ങൾക്കും വീട്ടുപകരണങ്ങൾക്കും വലിയ നാശ നഷ്ടം സൃഷ്ടിക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇടി മിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ ഇടത്തേക്ക് മാറുക. തുറസ്സായ സ്ഥല ങ്ങളിൽ നിൽക്കുന്നത് ഇടി മിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. വീടിന്റെ ടെറസിലും മൈതാനങ്ങളിലും കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ശക്തമായ കാറ്റും ഇടി മിന്നലും ഉണ്ടാവുമ്പോൾ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടുക. അവക്ക് സമീപത്തു നിന്നും മാറി നിൽക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുത ഉപകരണങ്ങൾക്ക് അടുത്ത് നിന്നും മാറി നിൽക്കണം.
ഇടി മിന്നൽ ഉള്ളപ്പോൾ ടാപ്പുകളിൽ നിന്ന് വെള്ളം എടുക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക. ജലാശയങ്ങളിൽ ഇറങ്ങരുത്. ചൂണ്ട ഇടുന്നതും, മത്സ്യ ബന്ധനം, ബോട്ടിംഗ് തുടങ്ങിയവ ഒഴിവാക്കണം.
ഒരാൾക്ക് മിന്നലേറ്റാൽ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് ഉറപ്പു വരുത്തി പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്‌ച-കേൾവി ശക്തി നഷ്ടപ്പെടാനും ഹൃദയാഘാതം സംഭവിക്കുവാനും സാദ്ധ്യതയുണ്ട്.
മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങൾ ആണെന്നും എത്രയും പെട്ടെന്ന് വൈദ്യ സഹായം എത്തിക്കാൻ മടിക്കരുത് എന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
*ഇടി മിന്നലുകളില്‍ അപകട സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം
*അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
*ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: summer-hot, അപകടം, കുട്ടികള്‍, ദുരന്തം, പരിസ്ഥിതി, പ്രതിരോധം, മഴ, മുന്നറിയിപ്പ്, സാമൂഹികം




























