തിരുവനന്തപുരം : വേനല്‍ കനത്തതോടെ സംസ്ഥാനത്ത് പലയിടത്തും സൂര്യ രശ്മികളിൽ നിന്നുള്ള അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു എന്ന മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി.
അള്‍ട്രാ വയലറ്റ് വികിരണം കൂടുതല്‍ ശരീരത്തിൽ ഏല്‍ക്കുന്നത് ചര്‍മ്മത്തില്‍ കാന്‍സര്‍ സാദ്ധ്യത വർദ്ധിപ്പിക്കും. സൂര്യാഘാതം, നേത്ര രോഗങ്ങള്‍ എന്നിവക്കും കാരണമാകും.
പകൽ സമയം പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സണ്‍ ഗ്ലാസ് എന്നിവ ഉപയോഗിക്കണം. ശരീരം മുഴുവന്‍ മറക്കുന്ന തരത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നത് അഭികാമ്യം. പകൽ 10 മണി മുതൽ 4 മണി വരെ സൂര്യ പ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം എന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.