
കൊച്ചി : എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. എസ്. എന്‍. ഡി. പി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്. കമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കോടതി കണ്ടെത്തി. കണക്കുകള്‍ ഹാജരാക്കാത്തതാണ് കാരണം.
വെള്ളാപ്പള്ളിയെ കൂടാതെ പ്രസിഡണ്ട് എം. എൻ. സോമൻ, വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ അടക്കം എല്ലാ ഭാര വാഹികളെയും സ്ഥാനത്തു നിന്ന് ആയോഗ്യർ ആക്കിയിട്ടുണ്ട്.
നിലവിലെ ഭാരവാഹികൾ 2014 മുതൽ ഐ. ജി. രജിസ്‌ട്രേഷന് വാർഷിക അക്കൗണ്ട്‌സ് സ്റ്റേറ്റ്‌മെന്റ് സമർപ്പിച്ചിട്ടില്ല. മൂന്നു വർഷം തുടർച്ചയായി സ്റ്റേറ്റ് മെന്റ് നൽകിയില്ല എങ്കിൽ നടപടി എടുക്കാം. എന്നാൽ, എസ്. എന്‍. ഡി. പി. യോഗം സർക്കാരിനെ സമീപിക്കുകയും ഫൈൻ അടക്കുകയും ചെയ്തു. ഇതോടെ, യോഗത്തിന് സർക്കാർ മാപ്പു നൽകി തുടരാൻ അനുവദിക്കുകയും ചെയ്തു.
ഇതിനെ ചോദ്യം ചെയ്തു കൊണ്ട് പ്രൊഫ. എം. കെ. സാനു, അഡ്വ. എസ്. ചന്ദ്രസേനൻ എന്നിവർ 2024 ലാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്നു വര്‍ഷമായി ഓഡിറ്റ് അക്കൗണ്ട് ഹാജരാക്കിയില്ല. കമ്പനി ആക്ട് പ്രകാരം നടപടി പൂര്‍ത്തീകരിക്കാത്തത് തിരിച്ചടിയായി.
യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ടി. ആർ. രവിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള ഹൈക്കോടതി, പ്രതിരോധം, രാഷ്ട്രീയ അക്രമം, വിവാദം




























