കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിന് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തുന്ന അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമികളെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് നേരിടണം എന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.
ഹർത്താൽ, പൊതു പണിമുടക്ക് തുടങ്ങിയവക്ക് ഏഴു ദിവസം മുന്‍പേ നോട്ടീസ് നൽകിയ ശേഷമേ പ്രഖ്യാപിക്കാവൂ എന്ന് ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ട്. സമരങ്ങൾ പൗരന്‍റെ മൗലിക അവകാശത്തെ ബാധിക്കുന്ന തരത്തില്‍ ആവരുത് എന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വകാര്യ സ്വത്തും പൊതു സ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് എതിരെ കോടതി അലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി. എഫ്. ഐ.) യുടെ നേതാക്കളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ടാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.
- മിന്നൽ ഹർത്താലുകൾ പാടില്ല
- കൊവിഡ് വ്യാപനം : പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും വിലക്ക്
- ഹർത്താൽ ആഹ്വാനം : യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ടിന് എതിരെ കോടതിയലക്ഷ്യം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: hartal, എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള ഹൈക്കോടതി, കോടതി, ക്രമസമാധാനം, നിയമം, പോലീസ് അതിക്രമം, പ്രതിരോധം, മനുഷ്യാവകാശം, രാഷ്ട്രീയ അക്രമം, സാമൂഹികം