കൊച്ചി : കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ വിലക്കി ക്കൊണ്ട് ഹൈക്കോടതി യുടെ ഇടക്കാല ഉത്തരവ്.
പ്രതിഷേധ സമരങ്ങളില്‍ 10 പേർക്ക് പങ്കെടുക്കാം എന്നുള്ള സംസ്ഥാന സർക്കാ രിന്റെ മാർഗ്ഗ നിർദ്ദേശം കേന്ദ്ര നിർദ്ദേശ ത്തിന് വിരുദ്ധ മാണ്. കേന്ദ്ര സർക്കാ രിന്റെ കൊവിഡ് മാർഗ്ഗ നിർദ്ദേ ശങ്ങള്‍ കർശ്ശനമായി നടപ്പാക്കുന്നു എന്ന് സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ല എന്ന് ചീഫ് സെക്രട്ടറി യും ഡി. ജി. പി. യും ഉറപ്പു വരുത്തണം. മാനദണ്ഡ ങ്ങൾ ലംഘിച്ചു സമരം നടന്നാൽ ഡി. ജി. പി. യും ചീഫ് സെക്രട്ടറി യും വ്യക്തി പരമായി ഉത്തര വാദികള്‍ ആയിരിക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഉത്തര വാദിത്വവും ബാദ്ധ്യത യും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആയിരിക്കും എന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
ജൂലായ് 31 വരെ പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ല എന്നു കാണിച്ച് കേസിലെ എതിര്‍ കക്ഷി കളായ രാഷ്ടീയ പാര്‍ട്ടി കള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
കൊവിഡ് മാർഗ്ഗ നിർദ്ദേശ ങ്ങള്‍ ലംഘിക്കുന്ന വര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി യിലാണ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള ഹൈക്കോടതി, പരിസ്ഥിതി, പോലീസ് അതിക്രമം, മനുഷ്യാവകാശം, വൈദ്യശാസ്ത്രം