കൊച്ചി : പ്രളയ ദുരിതാശ്വാസ ധന സഹായം ദുരന്ത ബാധി തര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരു ത്തണം എന്ന് ഹൈക്കോടതി. ഇതിനായി ലഭി ക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുക എന്നുള്ള കാര്യ ങ്ങള്‍ പരിഗ ണിക്കാം.
സ്വകാര്യ സ്ഥാപന ങ്ങളും സന്നദ്ധ സംഘ ടന കളും പണം പിരി ക്കുന്നത് ഓഡിറ്റ് ചെയ്യണം എന്നും സര്‍ക്കാര്‍ നട പടി ക്രമ ങ്ങള്‍ സുതാര്യം ആയി രിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രളയ ദുരിതാശ്വാസ ത്തിനായി മുഖ്യ മന്ത്രി യുടെ ദുരി താശ്വാസ നിധി യിലേക്ക് എത്തിയ പണം കൈ കാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണം എന്നും ഇതിന് ഹൈക്കോടതി മേല്‍നോട്ടം നല്‍കണം എന്നും ആവശ്യ പ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി പരി ഗണി ച്ചാണ് കോടതി ഇക്കാര്യം നിർദ്ദേ ശിച്ചത്. മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യിലേക്ക് ആഗസ്റ്റ് 15 മുതല്‍ ലഭിച്ച പണ ത്തിന്ന് പ്രത്യേക അക്കൗണ്ട് രൂപീ കരി ക്കണം എന്നും ഹര്‍ജി ക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
പ്രളയ ദുരിതാ ശ്വാസ ത്തിനായി എത്തിയ പണം വേറെ ആവശ്യ ത്തിന്ന് ഉപ യോഗി ക്കുകയില്ല എന്നും ഈ പണ ത്തിന് കൃത്യ മായ കണക്കു കള്‍ ഉണ്ട് എന്നും സര്‍ക്കാ രിന് വേണ്ടി ഹാജരായ അഡ്വ ക്കേറ്റ് ജനറല്‍ കോട തിയെ അറി യിച്ചു. ആര് പണം തന്നാലും അത് എങ്ങനെ വിനി യോഗി ക്കണം എന്ന് സര്‍ക്കാരിന് കൃത്യ മായ രൂപ രേഖ യുണ്ട്. മാത്രമല്ല പണം തന്നവര്‍ക്ക് അത് എങ്ങനെ വിനി യോഗിച്ചു എന്നറിയാന്‍ അവകാശം ഉണ്ട് എന്നും അഡ്വ ക്കേറ്റ് ജനറല്‍ അറി യിച്ചു.
കണക്കുകള്‍ കൃത്യം ആയി രുന്നാല്‍ സി. എ. ജി. ക്ക് പരി ശോധി ക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും കോടതി ചൂണ്ടി ക്കാണിച്ചു. എന്‍. ജി. ഒ. സംഘടന കളും സ്വകാര്യ സ്ഥാപന ങ്ങളും ദുരിതാശ്വാസ നിധി യിലേ ക്കായി പണം പിരി ക്കുന്നുണ്ട്.
ഇവ മറ്റ് കാര്യ ങ്ങള്‍ക്ക് ഉപ യോഗി ക്കുവാന്‍ സാദ്ധ്യത ഉണ്ട് എന്നതിനാല്‍ ഇക്കാ ര്യ ത്തില്‍ സര്‍ക്കാര്‍ എന്ത് നട പടി യാണ് സ്വീകരി ച്ചിട്ടു ള്ളത് എന്നും പണം കൃത്യ മായി വിനി യോഗി ക്കുവാ നായി പ്രത്യേക നിധി രൂപീ കരിച്ചു കൂടെ എന്നും കോടതി ചോദിച്ചു. ഇക്കാര്യ ത്തില്‍ സര്‍ക്കാര്‍ കൃത്യ മായ മറുപടി നല്‍കണം എന്നും കോടതി നിര്‍ദ്ദേ ശിച്ചി ട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കേരള രാഷ്ട്രീയം, കേരള ഹൈക്കോടതി, കോടതി, ദുരന്തം, പരിസ്ഥിതി, മനുഷ്യാവകാശം, സാമൂഹികം, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം, സാമ്പത്തികം