കൊച്ചി : പോലീസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു എങ്കിൽ മേലുദ്യോഗസ്ഥരിൽ നിന്നും മുൻകൂർ അനുമതി തേടിയിരിക്കണം എന്ന് സംസ്ഥാന പോലീസ് മേധാവി. ഓരോരുത്തരും ഏതൊക്കെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ സജീവമാണ് എന്നുള്ളതും ഏതെല്ലാം വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പു കളിലെ അംഗങ്ങൾ എന്നും മേലുദ്യോഗസ്ഥരെ അറിയിക്കണം.
മാത്രമല്ല പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചു മാത്രമേ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളും അഭിപ്രായങ്ങളും രേഖ പ്പെടുത്തുകയുള്ളൂ. പോലീസ് സേനയുടെ പ്രതിച്ഛായ, മാന്യത, അഖണ്ഡത എന്നിവക്ക് ഹാനികരമായ പ്രവർത്തനങ്ങൾ ഉണ്ടാവുകയില്ല. നിയമ പാലകൻ എന്ന നിലവാരം ഉറപ്പാക്കും.
ഔദ്യോഗിക രഹസ്യ രേഖകൾ പങ്കിടുക, മറ്റുള്ളവർക്ക് ഫോർ വേഡ് ചെയ്യുക, പ്രചരിപ്പിക്കുക എന്നീ നട പടികൾ ഉണ്ടാവുകയില്ല എന്നും ഇവ ലംഘിച്ചാൽ ശിക്ഷാ നടപടി സ്വീകരിക്കാൻ തയ്യാറാണ് എന്നും സത്യ വാങ്മൂലം എഴുതി ഒപ്പിട്ടു നൽകണം. ഓരോ പോലീസ് സ്റ്റേഷനുകളിലെയും ഇൻസ്‌പെക്ടർ മാർക്കാണ് സത്യവാങ്മൂലം നൽകേണ്ടത്.
ഇൻസ്പെക്ടർമാർ സ്റ്റേഷൻ പരിധി വിട്ടു പോകുമ്പോൾ ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം എന്നും ഉത്തരവിൽ പറയുന്നു. പോലീസുകാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഇനി സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ ആയിരിക്കും.
പോലീസുകാരുടെ ചില സോഷ്യൽ മീഡിയാ പോസ്റ്റുകൾ പോലീസ് സേനക്കും സർക്കാരിനും കളങ്കം ഉണ്ടാക്കുന്നു എന്ന് കണ്ടെത്തുകയും ഉദ്യോഗസ്ഥരുടെ പോസ്റ്റിന് എതിരെ പരാതികൾ ഉയരുകയും ചെയ്തു. ഇതോടെയാണ് പുതിയ നീക്കം എന്നാണു റിപ്പോർട്ടുകൾ. Image Credit : F B Page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: law, social-media, എതിര്‍പ്പുകള്‍, കുറ്റകൃത്യം, നിയമം, പോലീസ്, മനുഷ്യാവകാശം, സാമൂഹികം