തിരുവനന്തപുരം : കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റർ നെറ്റിൽ സെര്‍ച്ച് ചെയ്യുന്നവര്‍, ഡൗൺലോഡ് – അപ്‌ലോഡ് ചെയ്യുന്നവരുടേയും വിവര ശേഖരണം പോലീസ് തയ്യാറാക്കി.
കുട്ടികൾക്ക് എതിരായ ഓൺലൈൻ അതിക്രമങ്ങൾ ഇല്ലാതാക്കുന്ന ഓപ്പറേഷൻ പി – ഹണ്ട് പദ്ധതി യുടെ ഭാഗമായി കേരള സൈബർ ഡോം, കൗണ്ടറിംഗ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ വിഭാഗവും ചേര്‍ന്ന് 350 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്.
ഡാർക്ക്നെറ്റ് വെബ് സൈറ്റുകളിലും രഹസ്യമായി പ്രവർത്തിക്കുന്ന സാമൂഹിക മാധ്യമ ങ്ങളിലും കുട്ടി കളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും അപ്‌ലോഡ് ചെയ്യുന്നവരെയും ഡൗൺ ലോഡ് ചെയ്യുന്നവരെയും പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
പോലീസ് തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ് വെയര്‍ വഴിയാണ് വിവരങ്ങൾ ശേഖരിക്കു ന്നത്. ലിസ്റ്റിലുള്ള പകുതിയോളം പേർക്ക് എതിരേ കുറ്റം ചുമത്താവുന്ന തെളിവുകള്‍ ഉണ്ട് എന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ മാസം മുതല്‍ ഒക്ടോബർ വരെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന യില്‍ നിരവധി പേരെ പോക്സോ – ഐ. ടി. നിയമങ്ങള്‍ പ്രകാരം അറസ്റ്റു ചെയ്തു.
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പങ്കു വെക്കുവാനായി മാത്രം വിവിധ പേരു കളില്‍ രഹസ്യ മായി പ്രവർത്തി ക്കുന്ന ചാറ്റ് റൂമുകൾ, വെബ് സൈറ്റുകൾ എന്നിവയും മുഴുവന്‍ സമയ നിരീക്ഷണത്തിലാണ്.
- കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്താല്‍ വധ ശിക്ഷ
- ബലാത്സംഗം ചെയ്തു വീഡിയോ പ്രചരിപ്പിച്ച സംഘത്തെ അറസ്റ്റ് ചെയ്തു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്റര്‍നെറ്റ്, കുട്ടികള്‍, കുറ്റകൃത്യം, തട്ടിപ്പ്, നിയമം, പീഡനം, പോലീസ്, പ്രതിരോധം, സാമൂഹികം