തിരുവനന്തപുരം : റോഡിൽ തിരക്കേറിയ സമയ ങ്ങളിൽ ട്രാഫിക് ബ്ലോക്കിൽ പെടാതെ നേരത്തെ എത്താനായി ഫുട് പാത്തിലൂടെ ഇരു ചക്ര വാഹനം ഓടിക്കുന്നവരെ കുടുക്കാൻ കേരള പോലീസ് രംഗത്ത്. നടപ്പാതകൾ കാൽ നട യാത്രക്കാർക്ക് മാത്രമുള്ളതാണ്. അത് കൊണ്ട് തന്നെ ഫുട് പാത്തിൽ വാഹനം ഓടിക്കുന്നത് കണ്ടാൽ, ഇതു സംബന്ധിച്ച് പൊതു ജനങ്ങൾക്കുള്ള പരാതികൾ 9747001099 എന്ന വാട്‌സ് ആപ്പ് നമ്പറിൽ അറിയിക്കാം.
ഇത്തരം വാഹനങ്ങളുടെ ഫോട്ടോ / വീഡിയോ, തീയ്യതി, സമയം, സ്ഥലം, ജില്ല എന്നിവയും പരാതി യോടൊപ്പം ചേർക്കണം.
വാഹനങ്ങൾ ഫുട് പാത്തിലൂടെ കയറുന്നത് കാൽ നട യാത്രക്കാരെയും അപകടത്തിൽ പെടുത്തും. കൂടാതെ ഇരു ചക്ര വാഹനങ്ങൾ നടവഴിയിലൂടെ പോകുമ്പോൾ അപകടത്തിൽ പ്പെട്ട് റോഡിൽ വീണാൽ ഇരുവർക്കും പരിക്ക് പറ്റുകയും വാഹനങ്ങൾ സഞ്ചരിക്കുന്നത് മൂലം ഫുട് പാത്തിലെ ഇൻറർ ലോക്ക് ടൈലുകൾക്കു കേടു പാടുകൾ ഉണ്ടാക്കുകയും ചെയ്യും. ഇതും കാൽ നടക്കാരെ അപകടത്തിൽ പെടുത്തും.
ഉത്തരവാദിത്വത്തോടെ വാഹനം ഓടിക്കണം എന്നും റോഡുകളിലെ സുരക്ഷ ഉറപ്പാക്കാൻ എപ്പോഴും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും യാത്രികർ ശ്രദ്ധിക്കണം.
അശ്രദ്ധമായ ഡ്രൈവിംഗ്, വാഹനത്തിലെ യാത്ര ക്കാർക്കും ഡ്രൈവർക്കും മാത്രമല്ല നിരത്തിലെ മറ്റ് യാത്രക്കാരെയും അപകടത്തിൽ പെടുത്തും എന്നും പോലീസ് പൊതു ജനങ്ങളെ അറിയിച്ചു. തിരക്കേറിയ നഗരങ്ങളിൽ ഫുട് പാത്തിലൂടെ സഞ്ചരിക്കുന്ന ഇരു ചക്ര വാഹന ങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെച്ചാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. M V D FB Page & Instagram
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, traffic, ഗതാഗതം, നിയമം, പോലീസ്, പ്രതിരോധം, മാധ്യമങ്ങള്‍, മോട്ടോര്‍ വാഹന ഭേദഗതി നിയമം, സാമൂഹികം