തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെടുന്നതിനാൽ കേരളത്തില്‍ അടുത്ത ഒരാഴ്ചത്തേക്ക് വീണ്ടും മഴ ശക്തമാകും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 7 ദിവസം വ്യാപകമായ മഴയും സെപ്റ്റംബര്‍ 8 ഞായറാഴ്ച ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ പെയ്യുവാനും ഇടയുണ്ട്.
ഇതേ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍ കോട് ജില്ലകളില്‍ സെപ്റ്റംബര്‍ 8 ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ആന്ധ്രാ പ്രദേശിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂന മര്‍ദ്ദം ആയി ശക്തി പ്രാപിക്കും. ഇതേ തുടര്‍ന്നാണ് മഴ വീണ്ടും കേരളത്തില്‍ ശക്തി പ്രാപിക്കുക എന്നാണു കാലാവസ്ഥാ പ്രവചനം
- pma