കൊച്ചി : കേരളത്തില്‍ കാലവര്‍ഷ പ്പെയ്ത്ത് തുടങ്ങി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ വ്യാപകമായ മഴ ലഭിച്ചിരുന്നു. ഇതോടെ കാലവര്‍ഷം കേരളത്തില്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടു വിച്ചു.
വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ അതി തീവ്ര മഴ പെയ്യും എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന കാല വര്‍ഷം ഇക്കുറി ഒരാഴ്ച വൈകിയാണ് എത്തിയത്.
ഇതിനിടെ മധ്യകിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് (Biparjoy) ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ തീര പ്രദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പു നല്‍കി. കടലില്‍ ഇറങ്ങുന്ന വരും മത്സ്യ ബന്ധനത്തിനു പോകുന്നവരും ജാഗ്രത പാലിക്കണം.
2023 ജൂണ്‍ 9 വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചു. ഇതു പ്രകാരം ജൂലായ് 31 വരെ യന്ത്രവത്കൃത ബോട്ടുകളുടെ ആഴക്കടല്‍ മത്സ്യ ബന്ധനം പാടില്ല. മത്സ്യങ്ങളുടെ പ്രജനന കാലത്ത് മത്സ്യ സമ്പത്ത് കാത്തു സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രോളിംഗ് നിരോധനം.
- pma