തിരുവനന്തപുരം : മയക്കു മരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ച് റോഡ് അപകടങ്ങൾ ഉണ്ടാവുന്നതു തടയാൻ നടപടിയുമായി കേരള പോലീസ്.
ആൽക്കോ സ്‌കാൻ ബസ്സില്‍ ഒരുക്കിയ സംവിധാനം വഴി ഉമിനീര്‍ പരിശോധന നടത്തിയാണ് ഡ്രൈവർ മാരുടെ ലഹരി ഉപയോഗം കണ്ടെത്തുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം.
ആൽക്കോ സ്‌കാൻ ബസ്സ്, റോട്ടറി ക്ലബ്ബ് കേരള പോലീസിന് കൈമാറി. ബസ്സിന്‍റെ ഫ്ലാഗ് ഓഫ് മുഖ്യ മന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. റോട്ടറി ക്ലബ്ബിന്‍റെ യും പോലീസിന്‍റെയും സഹകരണ കൂട്ടായ്മ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ്സ് കൈ മാറിയത്.
ലഹരി വിപത്ത് സമൂഹത്തെ വലിയ തോതിൽ ഗ്രസിച്ചിരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വലിയ തോതിൽ പ്രചരിക്കുന്നു. അതിന് ബോധ പൂർവ്വം ചിലർ ശ്രമിക്കുന്നുണ്ട്. ലഹരി ഉപഭോഗത്തിന്ന് എതിരായി സമൂഹ ത്തിന്‍റെ നാനാ തുറകളിൽ പ്പെട്ടവരെ ഉൾക്കൊള്ളിച്ചുള്ള ബൃഹദ് ക്യാമ്പയിൽ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാർത്ഥികൾ, യുവാക്കൾ, സാംസ്‌കാരിക – സാമൂഹ്യ സംഘടനകൾ, ഗ്രന്ഥാലയങ്ങൾ തുടങ്ങി എല്ലാവരും ക്യാമ്പയിന്‍റെ ഭാഗ ഭാക്കാകും. ഇതിനൊപ്പം ബോധ പൂർവ്വം ലഹരിയിൽ അടിപ്പെടുത്താൻ ശ്രമിക്കുന്ന വർക്ക് എതിരെയുള്ള നിയമ നടപടികൾ കർക്കശമാക്കും. ബസ്സും പരിശോധനാ ഉപകരണവും കിറ്റും അടക്കം 50 ലക്ഷം രൂപ വില വരുന്ന സാമഗ്രികൾ പോലീസിന് കൈമാറിയ റോട്ടറി ക്ലബ്ബിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
മാർച്ച് 31 ന് മുമ്പ് ഇത്തരത്തിൽ 15 ആൽക്കോ സ്‌കാൻ ബസ്സുകൾ കൂടി റോട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്. പൊതു നിരത്തു കളിൽ വാഹനം പറപ്പിക്കുന്ന ഡ്രൈവർമാരെ ഈ ബസ്സുകൾ ഉപയോഗിച്ച് പരിശോധനക്ക് വിധേയമാക്കും.
Image Credit : Kerala Police Twitter
- അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
- മദ്യ നയത്തിന് സുപ്രീം കോടതിയുടെ അംഗീകാരം
- ലഹരി വിരുദ്ധ പ്രതിജ്ഞയുമായി വിദ്യാർത്ഥികൾ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഗതാഗതം, നിയമം, പോലീസ്, പ്രതിരോധം, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യക്ഷേമം, സോഷ്യല്‍മീഡിയ