തൃത്താല : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ത്തിൽ കൂറ്റ നാട് വട്ടേനാട് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘ ടി പ്പിച്ച പരി പാടി യിൽ വിദ്യാർത്ഥി കൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
സ്കൂൾ അസംബ്ലി യിൽ പങ്കെടുത്ത വിവിധ പ്രായ ക്കാരായ മൂവായിര ത്തോളം വിദ്യാർത്ഥി കളാണ് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തത്.
തുടർന്ന് ‘ലഹരി സമൂഹ ത്തിന്ന് ആപത്ത്’ എന്ന വിഷ യ ത്തെ ആസ്പദ മാക്കി സംഘ ടിപ്പിച്ച സെമി നാറിൽ കേരള മദ്യ നിരോധന സമിതി പട്ടാമ്പി താലൂക്ക് പ്രസി ഡണ്ട് ഹുസൈൻ തട്ടത്താഴത്ത് മുഖ്യ പ്രഭാഷണം നടത്തി.
തൃത്താല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി. സജു, സ്കൂൾ പ്രിൻസിപ്പൽ സജീവ്, പ്രധാന അദ്ധ്യാ പിക റാണി അര വിന്ദൻ, പ്രിവ ന്റീവ് ഓഫീസർ ജയ രാജൻ, സിവിൽ എക്‌സൈസ് ഓഫീസർ ഫ്രനെറ്റ് ഫ്രാൻസീസ് എന്നി വർ പ്രസം ഗിച്ചു.
കൂറ്റനാട് ടൗൺ ചുറ്റി വിദ്യാർത്ഥി കൾ നടത്തിയ ലഹരി വിരുദ്ധ വിളംബര ജാഥ യും ശ്രദ്ധേയ മായി. ‘ലഹരി യുടെ ദൂഷ്യ ഫല ങ്ങൾ’ എന്ന വിഷയ ത്തെ ആസ്പദ മാക്കി എക്‌സൈസ് ഡിപ്പാർട്ട് മെന്റ് നിർമ്മിച്ച ടെലി ഫിലിം പ്രദർശനവും നടന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍, സാമൂഹികം, സാമൂഹ്യ പ്രവര്‍ത്തനം