സ്മാർട്ട് ട്രാവൽ കാർഡ് പുറത്തിറക്കി

September 7th, 2022

ksrtc-smart-travel-card-ePathram

തിരുവനന്തപുരം : കെ. എസ്. ആര്‍. ടി. സി. സ്മാർട്ട് ട്രാവൽ കാർഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പുറത്തിറക്കി. ആർ. എഫ്. ഐ. ഡി. (RFID) സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ട്രാവൽ കാർഡ് ആണിത്. മുൻകൂറായി പണം അടച്ച് കാര്‍ഡ് റീ ചാർജ്ജ് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയും. പണം അടച്ചു റീ ചാർജ്ജ് ചെയ്യുന്നതിന് ആനുപാതികമായ ഓഫറുകളും ലഭിക്കും.

കണ്ടക്ടർക്ക് പണം കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും ഉള്ള ബുദ്ധിമുട്ടുകള്‍, ചില്ലറ ഇല്ലാതെയുള്ള ബുദ്ധി മുട്ടുകളും പരിഹരിക്കപ്പെടും. കണ്ടക്ടർമാർ, ഡിപ്പോകൾ, മറ്റ് അംഗീകൃത ഏജന്‍റുമാർ എന്നിവർ വഴി ട്രാവല്‍ കാർഡുകൾ ലഭിക്കും.

100 രൂപക്ക് സ്മാർട്ട് ട്രാവൽ കാർഡ് വാങ്ങുമ്പോൾ പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ 150 രൂപയുടെ മൂല്യം ലഭിക്കും. അത് പൂർണ്ണമായി ഉപയോഗിക്കുവാനും കഴിയും. 250 രൂപയിൽ കൂടുതൽ തുകക്ക് കാര്‍ഡ് റീചാര്‍ജ്ജ് ചെയ്യുന്നവർക്ക് 10 ശതമാനം അധിക മൂല്യം ലഭിക്കും.

കാർഡ് വാങ്ങുന്നവർ അപ്പോൾ തന്നെ കാർഡിന്‍റെ പ്രവർത്തന ക്ഷമത പരിശോധിച്ച് ബാലൻസ് ഉൾപ്പടെ ഉറപ്പു വരുത്തണം. ഇ. ടി. എം. ഉപയോഗിച്ച് ട്രാവല്‍ കാർഡു കളിലെ ബാലൻസ് പരിശോധിക്കാം. പരമാവധി 2000 രൂപ വരെ ഒരു സമയം റീ ചാർജ്ജ് ചെയ്യാൻ കഴിയും. കാർഡിലെ തുകക്ക് ഒരു വർഷം വാലിഡിറ്റി യും ലഭിക്കും.

ആദ്യഘട്ടത്തിൽ സിറ്റി സർക്കുലർ ബസ്സ് സര്‍വ്വീസു കളില്‍ സ്മാർട്ട് ട്രാവൽ കാർഡ് നടപ്പാക്കും. അതിന് ശേഷം സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവ്വീസു കളിലും തുടർന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബസ്സുകളിലും കാർഡുകൾ ലഭ്യമാക്കും.

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക, യാത്ര ക്കാര്‍ക്ക് ടിക്കറ്റ് വേഗത്തിൽ ലഭ്യമാക്കുക എന്നീ ഉദ്ദേശങ്ങളോടെ നടപ്പാക്കുന്ന സ്മാർട്ട് ട്രാവൽ കാർഡ് പദ്ധതി ഈ മാസം 29 മുതല്‍ പ്രാബല്ല്യത്തില്‍ വരും.

കൂടുതൽ വിവരങ്ങൾക്ക് കെ. എസ്. ആര്‍. ടി. സി. കൺട്രോൾ റൂം മൊബൈൽ : 94470 71021, ലാൻഡ്‌ ലൈൻ 0471-2463799, ടോൾ ഫ്രീ :1800 5994 011 എന്നീ നമ്പറുകളിലേക്ക് വിളിക്കാം.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മയക്കു മരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ പിടി വീഴും

September 1st, 2022

june-26-international-anti-drug-day-united-nations-ePathram
തിരുവനന്തപുരം : മയക്കു മരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ച് റോഡ് അപകടങ്ങൾ ഉണ്ടാവുന്നതു തടയാൻ നടപടിയുമായി കേരള പോലീസ്.

ആൽക്കോ സ്‌കാൻ ബസ്സില്‍ ഒരുക്കിയ സംവിധാനം വഴി ഉമിനീര്‍ പരിശോധന നടത്തിയാണ് ഡ്രൈവർ മാരുടെ ലഹരി ഉപയോഗം കണ്ടെത്തുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം.

ആൽക്കോ സ്‌കാൻ ബസ്സ്, റോട്ടറി ക്ലബ്ബ് കേരള പോലീസിന് കൈമാറി. ബസ്സിന്‍റെ ഫ്ലാഗ് ഓഫ് മുഖ്യ മന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. റോട്ടറി ക്ലബ്ബിന്‍റെ യും പോലീസിന്‍റെയും സഹകരണ കൂട്ടായ്മ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ്സ് കൈ മാറിയത്.

drivers-alcohol-and-drugs-influence-catch-kerala-police-alco-scan-bus-flagged-off-ePathram

ലഹരി വിപത്ത് സമൂഹത്തെ വലിയ തോതിൽ ഗ്രസിച്ചിരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വലിയ തോതിൽ പ്രചരിക്കുന്നു. അതിന് ബോധ പൂർവ്വം ചിലർ ശ്രമിക്കുന്നുണ്ട്. ലഹരി ഉപഭോഗത്തിന്ന് എതിരായി സമൂഹ ത്തിന്‍റെ നാനാ തുറകളിൽ പ്പെട്ടവരെ ഉൾക്കൊള്ളിച്ചുള്ള ബൃഹദ് ക്യാമ്പയിൽ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾ, യുവാക്കൾ, സാംസ്‌കാരിക – സാമൂഹ്യ സംഘടനകൾ, ഗ്രന്ഥാലയങ്ങൾ  തുടങ്ങി എല്ലാവരും ക്യാമ്പയിന്‍റെ ഭാഗ ഭാക്കാകും. ഇതിനൊപ്പം ബോധ പൂർവ്വം ലഹരിയിൽ അടിപ്പെടുത്താൻ ശ്രമിക്കുന്ന വർക്ക് എതിരെയുള്ള നിയമ നടപടികൾ കർക്കശമാക്കും. ബസ്സും പരിശോധനാ ഉപകരണവും കിറ്റും അടക്കം 50 ലക്ഷം രൂപ വില വരുന്ന സാമഗ്രികൾ പോലീസിന് കൈമാറിയ റോട്ടറി ക്ലബ്ബിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

മാർച്ച് 31 ന് മുമ്പ് ഇത്തരത്തിൽ 15 ആൽക്കോ സ്‌കാൻ ബസ്സുകൾ കൂടി റോട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്. പൊതു നിരത്തു കളിൽ വാഹനം പറപ്പിക്കുന്ന ഡ്രൈവർമാരെ ഈ ബസ്സുകൾ ഉപയോഗിച്ച് പരിശോധനക്ക് വിധേയമാക്കും.

-PRD

Image Credit : Kerala Police Twitter

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതു വഴികള്‍ : മുന്നറിയിപ്പുമായി പോലീസ്

October 8th, 2020

logo-kerala-police-alert-ePathram കൊച്ചി : വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വഴി പണം സമ്പാദിക്കാം എന്ന തരത്തില്‍ വ്യാപകമായ ഓണ്‍ ലൈന്‍ തട്ടിപ്പിന്റെ വിവര ങ്ങളും ജാഗ്രതാ നിര്‍ദ്ദേശ വും മുന്നറി യിപ്പു മായി കേരളാ പോലീസ്. വാട്ട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ മുപ്പതില്‍ കൂടുതല്‍ പേര്‍ കാണുന്നു എങ്കില്‍ നിങ്ങള്‍ ക്കും ദിവസേന 500 രൂപ വരെ സ്വയം സമ്പാദിക്കാം എന്നാണ് തട്ടിപ്പു കാരുടെ ഓഫര്‍.

ഇതു വിശ്വസിക്കുന്ന വരുടെ ബാങ്ക് അക്കൗണ്ട് വരെ സംഘടിപ്പിച്ച് പണം തട്ടുന്ന സംഘങ്ങള്‍ സജീവ മായി ട്ടുണ്ട് എന്ന് കേരള പോലീസിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റു കളിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.

സ്റ്റാറ്റസ്സിന് കൂടെ നല്‍കിയിട്ടുള്ള ലിങ്ക് വഴി ഒരു വെബ് സൈറ്റ് കണക്റ്റ് ചെയ്യും. വാട്ട്സ് ആപ്പില്‍ നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസ്സുകള്‍ മുപ്പതില്‍ കൂടുതല്‍ ആളു കള്‍ കാണുന്നു എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ എന്നാണ് തട്ടിപ്പുകാര്‍ നല്‍കി യിരിക്കുന്ന പരസ്യം.

മാത്രമല്ല പ്രമുഖ ബ്രാന്‍ഡു കളുടെ പരസ്യങ്ങള്‍ സ്റ്റാറ്റസ്സ് ഇട്ടാല്‍ ഒരു സ്റ്റാറ്റസിന് 10 രൂപ മുതല്‍ 30 രൂപ വരെ ലഭിക്കും എന്നും വാട്ട്സ് ആപ്പിലൂ ടെ മാത്രം 500 രൂപ നേടാം എന്നും ഇതിനായി അവരുടെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യു കയും തുടര്‍ന്ന് വ്യക്തി വിവര ങ്ങള്‍ ആവശ്യപ്പെടുകയും പണം നിക്ഷേപിക്കു വാന്‍ എന്ന രീതിയില്‍ എക്കൗണ്ട് വിവര ങ്ങള്‍ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പു കള്‍ നടത്തുവാന്‍ സാദ്ധ്യത ഉണ്ട് എന്നും മുന്നറിയിപ്പ് നല്‍കുന്നു.

തട്ടിപ്പ് പരസ്യങ്ങള്‍ വലിയ രീതിയില്‍ ഷെയര്‍ ചെയ്യുന്നു എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ഔദ്യോഗിക ട്വിറ്റര്‍ – ഫേയ്സ് ബുക്ക് പേജ് വഴി പോലീസ് മുന്നറി യിപ്പ് നല്‍കിയത്.

മാത്രമല്ല ഒരു കാരണ വശാലും ആധാര്‍ കാര്‍ഡ് പോലെ യുള്ള ഔദ്യോഗിക രേഖ കളുടെ വിശദ വിവരങ്ങള്‍ ഓണ്‍ ലൈന്‍ വഴിയോ ഫോണ്‍ വഴി യോ ആര്‍ക്കും നല്‍കരുത് എന്നും കേരളാ പോലീസ് സൈബര്‍ സെല്ലും മുന്നറിയിപ്പ് നല്‍ കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഹര്‍ത്താലു കളോട് സഹ കരി ക്കുക യില്ല : വ്യാപാരികള്‍

December 20th, 2018

hartal-idukki-epathram
കോഴിക്കോട് : കോടികളുടെ നഷ്ടം വരുത്തി വെക്കുന്ന കേരള ത്തിലെ ഹര്‍ ത്താലു കളോട് ഇനി മുതല്‍ സഹ കരി ക്കുക യില്ല എന്ന് വ്യാപാരികള്‍.

ഹര്‍ത്താല്‍ ദിവസ ങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ ത്തിക്കു ന്നതിന്ന് വ്യാപാരികള്‍ക്ക് പിന്തുണ നല്‍കും എന്നും അത്തരം സ്ഥാപന ങ്ങള്‍ക്ക് നേരെ അക്രമ ങ്ങള്‍ ഉണ്ടായാല്‍ നഷ്ട പരി ഹാരം നല്‍കുന്നത് ഉള്‍പ്പടെ യുള്ള കാര്യ ങ്ങള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റെടുക്കും എന്നും സംഘ ടനാ ഭാര വാഹി കള്‍ അറി യിച്ചു.

ഹർത്താലുകൾ കൊണ്ട് മുട്ടിയ പൊതു ജനം ഇപ്പോള്‍ പ്രതി കരിച്ചു തുടങ്ങി.  #SayNoToHarthal എന്ന ഹാഷ് ടാഗ് വെച്ച് കൊണ്ട് സാമൂഹിക മാധ്യമ ങ്ങളിൽ സജീവമായി ഈ സാമൂഹ്യ വിപത്തിന് എതിരെ രംഗത്ത് ഇറങ്ങി ക്കഴിഞ്ഞു.

സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താ ലുകള്‍ കാരണം വ്യാപാര – വ്യവസായ മേഖല തകര്‍ച്ച യെ നേരി ടുന്നു. ഈ മേഖല കളില്‍ ഉണ്ടാ യിട്ടുള്ള മാന്ദ്യം കാരണം കടുത്ത സാമ്പ ത്തിക പ്രതി സന്ധി കളെ നേരിട്ടു കൊണ്ടിരി ക്കുക യാണ്.

ഇതിന്റെ കൂടെ പ്രാദേശിക മായും അല്ലാതെയും അടി ക്കടി നടത്തുന്ന ഹര്‍ത്താ ലുകള്‍ വ്യാപാര വ്യവ സായ മേഖല കളെ ഇല്ലാതാക്കുന്നു എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ വാര്‍ത്താ കുറി പ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഫേസ് ബുക്കിലൂടെ പരിചയം : വീട്ടമ്മക്ക് നഷ്ട മായത് 40 പവൻ

December 10th, 2018

gold-burglary-kerala-epathram
തൃശ്ശൂർ : ഫേസ് ബുക്കിലൂടെ പരിചയ പ്പെട്ട വീട്ടമ്മ യില്‍ നിന്നും ആഭരണ ങ്ങൾ തട്ടി യെടുത്ത കേസിൽ പൂവ്വത്തൂർ കൂമ്പുള്ളി പാല ത്തിനു സമീപം പന്തായിൽ ദിനേശ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.

കുന്നംകുളം സ്വദേശിനി യായ വീട്ടമ്മയുടെ 40 പവൻ സ്വര്‍ണ്ണ ആഭരണ ങ്ങളാണ് ദിനേശ് തട്ടി എടു ത്തത്.

ഫേസ് ബുക്കില്‍ പോസ്റ്റുകള്‍ക്ക് ‘ലൈക്ക്’ നല്‍കി കൊണ്ടാ യിരുന്നു ഇയാള്‍ വീട്ടമ്മ യെ പരിചയ പ്പെട്ടത്. പിന്നീട് വിവിധ സ്ഥല ങ്ങളിൽ വച്ചു കാണുകയും സൗഹൃദം തുടരു കയും ചെയ്തു. സ്ത്രീ യുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നയാളാണ്.

ദിനേശ് തന്റെ സാമ്പത്തിക പരാധീനതകള്‍ പറഞ്ഞ് സ്ത്രീ യില്‍ നിന്നും പലപ്പോഴായി ആഭരണ ങ്ങള്‍ കൈ പ്പറ്റുകയും ചെയ്തു. തിരിച്ചു നല്‍കും എന്നു പറഞ്ഞി രുന്ന കാലാ വധി കഴിഞ്ഞിട്ടും ആഭരണ ങ്ങള്‍ കിട്ടാതെ വന്നതോടെ യാണു വീട്ടമ്മ പോലീസില്‍ പരാതിപ്പെട്ടത്.

കുന്നംകുളം, പാങ്ങ്  എന്നിവിട ങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപന ങ്ങളിൽ ആഭരണ ങ്ങൾ പണയം വെച്ചി രിക്കു കയാണ് എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « സ്‌കൂള്‍ കലോത്സവം : പാലക്കാട് ജില്ല ജേതാക്കള്‍
Next Page » ഹര്‍ത്താലു കളോട് സഹ കരി ക്കുക യില്ല : വ്യാപാരികള്‍ »



  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം
  • വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine