തൃശ്ശൂർ : ഫേസ് ബുക്കിലൂടെ പരിചയ പ്പെട്ട വീട്ടമ്മ യില്‍ നിന്നും ആഭരണ ങ്ങൾ തട്ടി യെടുത്ത കേസിൽ പൂവ്വത്തൂർ കൂമ്പുള്ളി പാല ത്തിനു സമീപം പന്തായിൽ ദിനേശ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.
കുന്നംകുളം സ്വദേശിനി യായ വീട്ടമ്മയുടെ 40 പവൻ സ്വര്‍ണ്ണ ആഭരണ ങ്ങളാണ് ദിനേശ് തട്ടി എടു ത്തത്.
ഫേസ് ബുക്കില്‍ പോസ്റ്റുകള്‍ക്ക് ‘ലൈക്ക്’ നല്കി കൊണ്ടാ യിരുന്നു ഇയാള്‍ വീട്ടമ്മ യെ പരിചയ പ്പെട്ടത്. പിന്നീട് വിവിധ സ്ഥല ങ്ങളിൽ വച്ചു കാണുകയും സൗഹൃദം തുടരു കയും ചെയ്തു. സ്ത്രീ യുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നയാളാണ്.
ദിനേശ് തന്റെ സാമ്പത്തിക പരാധീനതകള്‍ പറഞ്ഞ് സ്ത്രീ യില്‍ നിന്നും പലപ്പോഴായി ആഭരണ ങ്ങള് കൈ പ്പറ്റുകയും ചെയ്തു. തിരിച്ചു നല്‍കും എന്നു പറഞ്ഞി രുന്ന കാലാ വധി കഴിഞ്ഞിട്ടും ആഭരണ ങ്ങള് കിട്ടാതെ വന്നതോടെ യാണു വീട്ടമ്മ പോലീസില്‍ പരാതിപ്പെട്ടത്.
കുന്നംകുളം, പാങ്ങ് എന്നിവിട ങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപന ങ്ങളിൽ ആഭരണ ങ്ങൾ പണയം വെച്ചി രിക്കു കയാണ് എന്ന് പോലീസ് അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്, സാമൂഹികം, സോഷ്യല്‍മീഡിയ