തിരുവനന്തപുരം : സി. പി. എം. കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ ഇ. പി. ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കി. ഇന്നു (ശനിയാഴ്ച) ചേര്‍ന്ന സി. പി. എം. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
ബി. ജെ. പി. നേതാവ് പ്രകാശ് ജാവദേക്കറുമായി ലോക് സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ ഇ. പി. ജയ രാജന്‍ നടത്തിയ കൂടിക്കാഴ്ച പാര്‍ട്ടിക്കു കനത്ത ആഘാതം ഉണ്ടാക്കി എന്നാണു വിലയിരുത്തൽ.
ഇന്നലെ (വെള്ളിയാഴ്ച) നടന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ. പി. ക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റ് ഇന്നലെ കൈ ക്കൊണ്ട തീരുമാനം സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം, സാമൂഹികം