തിരുവനന്തപുരം : സംസ്ഥാനത്തെ 14 സര്‍വ്വകലാശാല കളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണ്ണറെ നീക്കുന്ന ബില്‍ നിയമ സഭ പാസ്സാക്കി. ചാന്‍സലറെ തീരുമാനിക്കാന്‍ മുഖ്യ മന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു. ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും മാറ്റുന്നതില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങൾ യോജിച്ചു. പ്രതിപക്ഷം കൊണ്ടു വന്ന ഭേദ ഗതികള്‍ ഭാഗികമായി അംഗീകരിച്ചാണ് ബിൽ പാസ്സാക്കിയത്.
വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്സ്, സുപ്രീം കോടതി ജസ്റ്റിസ്സ് എന്നിവരില്‍ ഒരാളെ ചാൻസലര്‍ ആയി നിയമിക്കണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 14 സര്‍വ്വ കലാ ശാലകള്‍ക്ക് ഒരു ചാന്‍സലര്‍ മതി എന്നുള്ള നിര്‍ദ്ദേശവും പ്രതിപക്ഷം മുന്നോട്ടു വെച്ചു.
ചാന്‍സലര്‍ നിയമനത്തിന് വേണ്ടി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ അടങ്ങുന്ന പ്രത്യേക സമിതിയെ നിയോഗിക്കണം. ഈ സമിതിയുടെ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് ചാന്‍സലറെ നിയമിക്കണം എന്നും ഭേദഗതി നിർദ്ദേശത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം, സാമൂഹികം