തിരുവനന്തപുരം : തൊഴിൽ സ്ഥലത്തെ ലൈംഗിക പീഡനങ്ങൾ തടയുവാൻ രൂപം നൽകിയ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം ഭൂരിപക്ഷം മാധ്യമ സ്ഥാപന ങ്ങളിലും പരാജയം ആണെന്ന് ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവ്. ‘മാധ്യമങ്ങളിലെ ലിംഗ സമത്വം’ എന്ന വിഷയത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച കോൺ ക്ലേവിലെ സെമിനാറിൽ വനിതാ മാധ്യമ പ്രവർത്തകർ ഒരേ സ്വരത്തിൽ പറഞ്ഞതാണിത്.
സ്ഥാപനത്തിൻ്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി നിൽക്കാത്ത തരത്തിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി യാണ് പലയിടത്തും ഇത്തരം സമിതികൾ രൂപീകരി ക്കുന്നത് എന്ന് പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള ആഭ്യന്തര സമിതികൾ ഉണ്ടെന്ന് പല സ്ഥാപനങ്ങളിലേയും വനിതാ മാധ്യമ പ്രവർത്തകർക്ക് അറിയില്ല എന്നും ചർച്ച യിൽ ചൂണ്ടിക്കാട്ടി. വനിതാ മാധ്യമ പ്രവർത്തകർക്ക് കൂടി സഹായകരം ആവുന്ന രീതിയിൽ തൊഴിൽ എടുക്കുന്ന അമ്മമാർക്കായി രാത്രിയിലും പ്രവർത്തിക്കുന്ന ശിശു പരിപാലന കേന്ദ്ര ങ്ങൾ (ക്രഷ്) സ്ഥാപിക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണം. അവിവാഹിതരായ വനിതാ മാധ്യമ പ്രവർത്ത കർക്ക് രാത്രിയിൽ ജോലി കഴിഞ്ഞു തങ്ങുന്നതിനുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ ഓരോ ജില്ല കളിലും സ്ഥാപിക്കണം എന്നും സെമിനാറിൽ ആവശ്യം ഉയർന്നു.
മാധ്യമ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ സ്ത്രീ കളുടെ സാന്നിദ്ധ്യത്തിൻ്റെ വളർച്ചയുടെ വേഗത പോരാ എന്ന് എൻ. ഡി. ടി. വി. യിലെ മുൻ മാധ്യമ പ്രവർത്തക മായാ ശർമ പറഞ്ഞു. നിലവിൽ ജേണലിസം സ്ഥാപന ങ്ങളിൽ പഠിക്കാൻ എത്തുന്ന വരിൽ ഭൂരി പക്ഷവും വനിതകളാണ്.
ഭാവിയിൽ അത് കൂടുതൽ വനിതാ പ്രാതിനിധ്യ ത്തിലേക്ക് നയിക്കും എന്ന് കരുതുന്നു എന്നും മായാ ശർമ പറഞ്ഞു. ലൈംഗിക ന്യൂന പക്ഷങ്ങളുടെ പ്രാതി നിധ്യത്തിൻ്റെ കാര്യത്തിൽ ന്യൂസ് റൂമുകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നും അവർ ചൂണ്ടിക്കാട്ടി. P R D FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, തൊഴിലാളി, നിയമം, പ്രതിരോധം, മതം, മനുഷ്യാവകാശം, മാധ്യമങ്ങള്‍, വിവാദം, സാമൂഹികം, സാഹിത്യം, സ്ത്രീ