
തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കണ്ടന്റുകളുടെ നിരീക്ഷണം ഊർജ്ജിതമാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഓഡിയോ, വീഡിയോ, ഡിസ്‌പ്ലേ, എ-ഐ ജനറേറ്റഡ് കണ്ടന്റുകൾ പരിശോധിക്കും. എല്ലാ തദ്ദേശ സ്ഥാപന നിയോജക മണ്ഡലങ്ങളിലും ഇത് പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരോട് കമ്മീഷൻ നിർദ്ദേശിച്ചു.
കേരള പോലീസ് സോഷ്യൽ മീഡിയ പട്രോളിങ് ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഓഡിറ്റിങ് നടത്തുന്നുണ്ട്. വിവിധ സമൂഹ മാധ്യമ പ്ലാറ്റ് ഫോമു കളിലെ ഗ്രൂപ്പുകളുടെ, പ്രത്യേകിച്ച് വാട് സാപ്പ് ഗ്രൂപ്പു കളിൽ പ്രചരണ പ്രവർത്തനങ്ങൾ നിരീക്ഷണ വിധേയമാക്കും. വ്യാജമായതോ, ദോഷകരമായതോ, അപകീർത്തി കരമായതോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിന്ന് എതിരെ നടപടി സ്വീകരിക്കും.
വാട്‌സാപ് ഗ്രൂപ്പുകൾ വഴി അത്തരം കണ്ടന്റുകൾ പ്രചരിപ്പിക്കുന്നതിൽ സൈബർ പോലിസ് നിരീക്ഷണം കർശ്ശനമാക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
വ്യാജ കണ്ടന്റുകൾ കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യാൻ നിർദ്ദേശിക്കും. നീക്കം ചെയ്യാത്ത പക്ഷം നിയമ പരമായ നടപടികൾ പോലീസ് സ്വീകരിക്കും. PRD-LIVE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-commission, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, ക്രമസമാധാനം, തിരഞ്ഞെടുപ്പ്, നിയമം, പോലീസ്, പ്രതിരോധം, സാമൂഹികം, സാമൂഹ്യ പ്രവര്‍ത്തനം




























