
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.
സംസ്ഥാന-കേന്ദ്ര സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെയും അവ നിയന്ത്രിക്കുന്ന കോർപ്പ റേഷനുകളി ലെയും ജീവനക്കാർക്ക് മത്സരിക്കാൻ യോഗ്യതയില്ല. കെ. എസ്. ആർ. ടി. സി., വൈദ്യുതി ബോർഡ്, എം-പാനൽ കണ്ടക്ടർമാർ, എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ചിലൂടെ നിയമിതരായവർ എന്നിവർക്കു മത്സരിക്കാൻ അയോഗ്യതയുണ്ട്.
സർക്കാരിന് 51 ശതമാനത്തിൽ കുറയാതെ ഓഹരി യുള്ള കമ്പനികളിലെയും സഹകരണ സംഘ ങ്ങളി ലെയും ജീവന ക്കാർക്കും മത്സരിക്കാൻ യോഗ്യതയില്ല. ബോർഡുകളിലോ സർവ്വ കലാ ശാലകളിലോ ജോലി ചെയ്യുന്ന വർക്കും ഇതേ നിയന്ത്രണം ബാധകം. പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം വാങ്ങി ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും.
യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് വേണം വരണാധികാരികൾ തീരുമാനം എടുക്കേണ്ടത് എന്നും കമ്മീഷൻ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.
അങ്കണവാടി ജീവനക്കാർക്കും ബാലവാടി ജീവനക്കാർക്കും ആശാ വർക്കർക്കും മത്സരിക്കാം. സാക്ഷരതാ പ്രേരക്മാർക്ക് പഞ്ചായത്തുകളിൽ മത്സരിക്കാം.
സർക്കാരിന് 51 ശതമാനം ഓഹരി ഇല്ലാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കാം. കുടുംബശ്രീ സി. ഡി. എസ്. ചെയർ പേഴ്‌സൺ മാർക്ക് മത്സരിക്കാം. എന്നാൽ സി. ഡി. എസ്. അക്കൗണ്ടന്റുമാർക്ക് മത്സരിക്കാൻ കഴിയില്ല.
സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ നിലവിൽ കരാറിൽ ഏർപ്പെട്ടിട്ടുള്ളവർക്കും കരാർ കാലാവധി അവസാനിക്കാത്തവർക്കും മത്സരിക്കാൻ കഴിയില്ല. തദ്ദേശ സ്ഥാപനത്തിന്റെ കെട്ടിടമോ കട മുറിയോ വാടകക്ക് എടുത്തിട്ടുള്ളവർക്ക് മത്സരിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് കുടിശ്ശിക ഉള്ളവർ അയോഗ്യരാണ്.
ബാങ്കുകൾ, സർവ്വീസ് സഹകരണ സംഘങ്ങൾ, കെ. എസ്. എഫ്. ഇ. പോലുള്ള സ്ഥാപനങ്ങളിലേക്ക് അടക്കുവാനുള്ള കുടിശ്ശിക ഇതിൽ ഉൾപ്പെടില്ല. ഗഡുക്കളാക്കി അടച്ചു വരുന്ന കുടിശ്ശികയിൽ ഗഡു മുടങ്ങിയാൽ മാത്രമേ അയോഗ്യർ ആയിരിക്കും.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ, സാൻമാർഗ്ഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റങ്ങൾക്ക് മൂന്നു മാസത്തിൽ കൂടുതൽ തടവു ശിക്ഷ ലഭിച്ചവർ എന്നിവർക്ക് അയോഗ്യതയുണ്ടാകും. ശിക്ഷിക്കപ്പെട്ടാൽ ശിക്ഷ കഴിഞ്ഞതിനു ശേഷം 6 വർഷത്തേക്ക് അയോഗ്യതയുണ്ടാകും. ശിക്ഷക്ക് അപ്പീലിൽ സ്റ്റേ ലഭിച്ചാലും കുറ്റ സ്ഥാപനം സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ബാധകം ആയിരിക്കും.
കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യർ ആക്കപ്പെട്ടവർ ആ സമയം മുതൽ ആറു വർഷം അയോഗ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനു ശേഷം വരവ് ചെലവു കണക്ക് സമർപ്പിക്കാത്തവർക്ക് ഉത്തരവ് തീയ്യതി മുതൽ 5 വർഷത്തേക്ക് അയോഗ്യതയാണ്
സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ കരാറിൽ വീഴ്ച വരുത്തിയതിനാൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ, തദ്ദേശ സ്ഥാപനത്തിന്റെ ധന നഷ്ടത്തിന് ഉത്തരവാദികളായി ഓംബുഡ്‌സ്മാൻ കണ്ടെത്തിയവർ എന്നിവരും അയോഗ്യരാണ്.
അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടവരും, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനു വേണ്ടി പ്രതിഫലം പറ്റി ജോലി ചെയ്യുന്ന അഭിഭാഷ കരും മത്സരിക്കാൻ പാടില്ല.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-commission, എതിര്പ്പുകള്, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, സാമൂഹികം




























