
തിരുവനന്തപുരം : കേരള നിയമ സഭയിലേക്ക് 2026 ഏപ്രിൽ 9 നു നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശ്ശനമായി പാലിക്കണം എന്ന് അധികൃതർ. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധം പരമാവധി മാലിന്യങ്ങൾ കുറക്കുവാനായി രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർത്ഥികൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത പ്രവർത്തനം ഇത്തവണയും ഉറപ്പാക്കും. ഇതിനായുള്ള ഗ്രീൻ പ്രോട്ടോക്കോൾ സർക്കുലറും തെരഞ്ഞെടുപ്പ് ഓഫീസർ പുറപ്പെടുവിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രവർത്തനങ്ങളിലും പാർട്ടികളുടെ പരസ്യ പ്രചാരണ ങ്ങളിലും ഉപയോഗിക്കുന്ന കൊടി തോരണങ്ങൾ, പോസ്റ്ററുകൾ, കമാനങ്ങൾ, ബോർഡുകൾ, ബാനറുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിനായി പി. വി. സി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി തുടങ്ങി പുനഃ ചംക്രമണം നടക്കാത്ത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണം.
പകരം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പുനഃ ചംക്രമണ യോഗ്യമായ പോളി എതിലീൻ അല്ലെങ്കിൽ 100 % കോട്ടൺ ഉപയോഗിച്ചുള്ള ബാനറുകൾ പോലുള്ള പരിസ്ഥിതി സൗഹൃദ സാമഗ്രി കൾ ഉപയോഗിക്കണം.
പ്രചാരണത്തിനു ഉപയോഗിക്കുന്ന ബാനറുകളിൽ പ്രിന്റിങ് യൂണിറ്റിന്റെ പേര്, നമ്പർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നമ്പർ അല്ലെങ്കിൽ ക്യൂ. ആർ. കോഡ് എന്നിവ രേഖ പ്പെടുത്തിയിരിക്കണം.
സ്റ്റീൽ, ഗ്ലാസ് തുടങ്ങി വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കൾ മാത്രം പ്രചാരണ പരിപാടികളിലും സമ്മേളനങ്ങളിലും റാലികളിലും റോഡ് ഷോ കളിലും ഉൾപ്പെടുത്തുക.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ബോട്ടിലുകൾ തുടങ്ങിയവയുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പുനർ ഉപയോഗമുള്ള സാമഗ്രികൾ മാത്രം പ്രചാരണ പരിപാടി കളിലെ അലങ്കാര ത്തിനായി ഉപയോഗിക്കണം.
ശബ്ദ മലിനീകരണം ഒഴിവാക്കുവാനായി ലൗഡ് സ്പീക്കറുകളും മറ്റ് ശബ്ദ സംവിധാനങ്ങളും നിയമ പരമായ പരിധിയിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോ ക്കോൾ ഫല പ്രദമായി നടപ്പാക്കിയത് ദേശീയ ശ്രദ്ധ നേടിയിരുന്നു. ഈ മാതൃകയുടെ തുടർച്ചയായിട്ടാണ് ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശ്ശനമായി പാലിക്കണം എന്നാണ് ഉത്തരവ്. P R D
- പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം
- നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിഴ
- പ്ലാസ്റ്റിക് നിരോധന നിയമം കർശ്ശനം
- മാലിന്യങ്ങളുടെ തലസ്ഥാനം
- പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കുക
- പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന വിപത്ത്
- നിരോധിച്ച പ്ലാസ്റ്റിക്ക് വിഭാഗത്തില്‍ ഉൾപ്പെട്ടവ
- സുരക്ഷാ മുന്നറിയിപ്പ് ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിക്കും
- പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന് കേസ് എടുത്തു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: national-flag, plastic-flower, ആരോഗ്യം, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, ക്രമസമാധാനം, ഗതാഗതം, തിരഞ്ഞെടുപ്പ്, ദുരന്തം, നിയമം, പരിസ്ഥിതി, സാമൂഹികം, സാമൂഹ്യക്ഷേമം




























