
തിരുവനന്തപുരം : കാഴ്ച പരിമിതിയുള്ളവരും അന്ധരു മായ വോട്ടർമാർക്ക് സ്വയം വോട്ട് രേഖ പ്പെടുത്താൻ കഴിയുന്ന വിധത്തിൽ ബാലറ്റ് യൂണിറ്റിന്റെ വലതു വശത്തു ബ്രെയിലി ലിപി ആലേഖനം ചെയ്തിട്ടുണ്ടാവും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കാഴ്ച പരിമിതിയുള്ളവരും ശാരീരിക അവശത യുള്ളവരും രോഗ ബാധിതരും പ്രായമായവർക്കും ക്യൂ ഇല്ലാതെ തന്നെ പോളിംഗ് സ്റ്റേഷനിൽ പ്രവേശിച്ച് വോട്ടു രേഖപ്പെടുത്തുന്നതിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തണം എന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
ഭിന്ന ശേഷിയുള്ള വോട്ടർമാരുടെ സൗകര്യാർത്ഥം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് ഉറപ്പാക്കും. പോളിംഗ് സ്റ്റേഷനിൽ കുടി വെള്ളം, ഇരിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. Image Credit : FB
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-commission, specially-abled-, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, പ്രതിരോധം, ബഹുമതി, സാമൂഹികം




























