കോഴിക്കോട് : കോടികളുടെ നഷ്ടം വരുത്തി വെക്കുന്ന കേരള ത്തിലെ ഹര്‍ ത്താലു കളോട് ഇനി മുതല്‍ സഹ കരി ക്കുക യില്ല എന്ന് വ്യാപാരികള്‍.
ഹര്‍ത്താല്‍ ദിവസ ങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ ത്തിക്കു ന്നതിന്ന് വ്യാപാരികള്‍ക്ക് പിന്തുണ നല്‍കും എന്നും അത്തരം സ്ഥാപന ങ്ങള്‍ക്ക് നേരെ അക്രമ ങ്ങള്‍ ഉണ്ടായാല്‍ നഷ്ട പരി ഹാരം നല്‍കുന്നത് ഉള്‍പ്പടെ യുള്ള കാര്യ ങ്ങള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റെടുക്കും എന്നും സംഘ ടനാ ഭാര വാഹി കള്‍ അറി യിച്ചു.
ഹർത്താലുകൾ കൊണ്ട് മുട്ടിയ പൊതു ജനം ഇപ്പോള്‍ പ്രതി കരിച്ചു തുടങ്ങി. #SayNoToHarthal എന്ന ഹാഷ് ടാഗ് വെച്ച് കൊണ്ട് സാമൂഹിക മാധ്യമ ങ്ങളിൽ സജീവമായി ഈ സാമൂഹ്യ വിപത്തിന് എതിരെ രംഗത്ത് ഇറങ്ങി ക്കഴിഞ്ഞു.
സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താ ലുകള്‍ കാരണം വ്യാപാര – വ്യവസായ മേഖല തകര്‍ച്ച യെ നേരി ടുന്നു. ഈ മേഖല കളില്‍ ഉണ്ടാ യിട്ടുള്ള മാന്ദ്യം കാരണം കടുത്ത സാമ്പ ത്തിക പ്രതി സന്ധി കളെ നേരിട്ടു കൊണ്ടിരി ക്കുക യാണ്.
ഇതിന്റെ കൂടെ പ്രാദേശിക മായും അല്ലാതെയും അടി ക്കടി നടത്തുന്ന ഹര്‍ത്താ ലുകള്‍ വ്യാപാര വ്യവ സായ മേഖല കളെ ഇല്ലാതാക്കുന്നു എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ വാര്‍ത്താ കുറി പ്പില്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്പ്പുകള്, കേരള രാഷ്ട്രീയം, പ്രതിരോധം, മാധ്യമങ്ങള്, രാഷ്ട്രീയ അക്രമം, സാമൂഹികം, സാമൂഹ്യ പ്രവര്ത്തനം, സാമ്പത്തികം, സോഷ്യല്മീഡിയ