
തിരുവനന്തപുരം: സി. എം. ആര്‍. എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യ മന്ത്രിയുമായ പിണറായി വിജയന്‍ ഒന്നാം പ്രതി യായി രണ്ടു കേസുകൾ സംസ്ഥാന വിജിലന്‍സ് എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്തു. പിണറായിയുടെ മകൾ ടി. വീണ രണ്ട് കേസുകളിലും പ്രതിയാണ്. മാസപ്പടി കേസിൽ പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മരുമകൻ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി.
അഴിമതി നിരോധന നിയമ പ്രകാരമാണ് ആദ്യകേസ്. രണ്ടാമത്തേത് കുഴൽപ്പണ കേസാണ്. ഇ. ഡി.യുടെ റിപ്പോർട്ടിന്മേൽ വിജിലൻസ് കേസ് എടുക്കണം എന്നുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടികൾ. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കും എന്നാണു റിപ്പോർട്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രതിരോധം, വിവാദം, സാമൂഹികം, സാമ്പത്തികം




























