കൊച്ചി : മിന്നൽ ഹർത്താലുകൾ നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി. ഹർത്താൽ, പൊതു പണി മുടക്ക് തുട ങ്ങിയ വക്ക് ഏഴു ദിവസം മുന്‍പേ നോട്ടീസ് നൽകിയ ശേഷമേ പ്രഖ്യാപി ക്കാവൂ എന്നും സമര ങ്ങൾ പൗരന്റെ മൗലിക അവകാ ശത്തെ ബാധി ക്കുന്ന തരത്തില്‍ ആവരുത് എന്നും കോടതി.
പ്രതിഷേധി ക്കുവാനുള്ള അവകാശ ത്തേക്കാൾ മുകളി ലാണു പൗരനു ജീവിക്കു വാനുള്ള അവകാശം എന്ന് അടി വര യിട്ടു കോടതി ചൂണ്ടി ക്കാണിച്ചു.
ഹർത്താലിനെ തുടർന്ന് ഉണ്ടാവുന്ന അക്രമ ങ്ങൾ ഭരണ ഘടനാ വിരുദ്ധം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
നാശ നഷ്ട ങ്ങൾക്ക് ഹർത്താൽ നടത്തിയ സംഘടന യില്‍ നിന്നോ രാഷ്ട്രീയ പാർട്ടി യില്‍ നിന്നോ നഷ്ട പരിഹാരം ഇടാക്കാം.
അടിക്കടി ഉണ്ടാകുന്ന ഹർത്താ ലുകള്‍ കേരള ത്തി ന്റെ വ്യവസായ – വ്യാപാര മേഖലക്ക് കനത്ത നഷ്ടം വരു ത്തി വെക്കുന്നു എന്നതിനാല്‍ ഹർ ത്താൽ നിരോധി ക്കണം എന്ന് ആവശ്യ പ്പെട്ട് കേരള ചേംബർ ഓഫ് കോമേ ഴ്‌സ് ആൻഡ് ഇൻ ഡസ്ട്രി ചെയർ മാൻ ഡോ. ബിജു രമേശ് ആണ് കോടതി യെ സമീപിച്ചത്.
നാളെ നടക്കുന്ന പണി മുടക്കിൽ ജന ങ്ങൾക്ക് ബുദ്ധി മുട്ടു കള്‍ ഉണ്ടാ കാതി രി ക്കാൻ എന്തു നട പടി കള്‍ സ്വീക രിച്ചു, വിഷയ ത്തിൽ എന്തു കൊണ്ട് നിയമ നിർമ്മാണം നടത്തുന്നില്ല എന്നും കോടതി ചോദിച്ചു.
അക്രമ ങ്ങൾ തട യാൻ സമഗ്രമായ പദ്ധതി വേണം എന്ന് നിരീക്ഷിച്ച കോടതി, വിഷയ ത്തിൽ സർ ക്കാറി ന്‍റെ നില പാട് തേടുകയും ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള ഹൈക്കോടതി, കോടതി, വിവാദം