കൊച്ചി : സ്‌കൂൾ കലോത്സവങ്ങളിലെ പരാജയം ഉൾക്കൊള്ളുവാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണം എന്ന് ഹൈക്കോടതി. വിജയിക്കുക എന്നതിൽ ഉപരി പങ്കെടുക്കുക എന്നതാണ് കാര്യം എന്നും ഹൈക്കോടതി വ്യക്തമാക്കി.
രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദ രോഗത്തിലേക്ക് തള്ളി വിട്ടേക്കും. കലോത്സവ ങ്ങൾ ആർഭാട ത്തിന്‍റേയും അനാരോഗ്യ കരമായ മത്സരങ്ങളുടെയും വേദി ആകരുത്. ദരിദ്ര ചുറ്റു പാടു കളിൽ നിന്ന് വരുന്ന കഴിവുള്ള പല കുട്ടികൾക്കും ഭാരിച്ച ചിലവുകൾ താങ്ങാൻ സാധിക്കുകയില്ല എന്നുള്ള കാര്യം അപ്പീലു കളുമായി കോടതിയിൽ എത്തുന്ന കുട്ടി കളുടെ രക്ഷിതാക്കള്‍ ഓര്‍മ്മയില്‍ വെക്കണം എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കലോത്സവങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായാൽ സംഘാട കർക്ക് എതിരെ നടപടി എടുക്കണം എന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dance, എതിര്‍പ്പുകള്‍, കല, കലോൽസവം, കേരള ഹൈക്കോടതി, കോടതി, വിവാദം, സംഗീതം, സാമൂഹികം