കണ്ണൂർ : ബി. ജെ. പി. പ്രവർത്തക നായ കൊല്ലനാണ്ടി രമിത്തിന്റെ കൊല പാതക ത്തിൽ പ്രതി ഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപക മായി ഹർത്താൽ ആചരിക്കാൻ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മൻ രാജ ശേഖരൻ ആഹ്വാനം ചെയ്തു.
പിണറായി ടൗണിനുള്ളിലെ പെട്രോൾ ബങ്കിനു സമീപം ഇന്നു രാവിലെ നടന്ന ആക്രമണ ത്തി ലാണ് രമിത്ത് കൊല്ല പ്പെട്ടത്. തലയ്ക്കും കഴു ത്തിനും വെട്ടേറ്റ് ഗുരുതര പരുക്കു കളുമായി തലശേരി സഹകരണ ആശുപത്രി യിൽ എത്തിച്ചു എങ്കിലും രമിത്ത് അന്ത്യ ശ്വാസം വലി ക്കുക യായിരുന്നു.
വ്യാഴാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന ഹർത്താ ലിൽ നിന്ന് പാൽ, പത്രം, ആശു പത്രി, മെഡി ക്കൽ ഷോപ്പു കള്‍ എന്നിവയെ ഒഴി വാക്കി യിട്ടുണ്ട്.
കാലിക്കറ്റ് സർവ്വ കലാ ശാല, എം. ജി . സർവ്വ കലാ ശാല, എന്നിവ വ്യാഴാഴ്ച നടത്താ നിരുന്ന എല്ലാ പരീക്ഷ കളും മാറ്റി വെച്ചിട്ടുണ്ട്. പുതു ക്കിയ തീയതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച കണ്ണൂരിൽ നടക്കാനിരുന്ന വടക്കൻ മേഖല കായിക മേള മാറ്റി വെച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, മനുഷ്യാവകാശം, രാഷ്ട്രീയ അക്രമം, വിവാദം