കൊച്ചി : ടി. പി. ചന്ദ്ര ശേഖരന്‍ വധത്തിലെ ഗൂഢാലോചന യെ ക്കുറിച്ചുള്ള അന്വേഷണത്തിനായി മൊബൈല്‍ ഫോണ്‍ രേഖ കള്‍ ലഭ്യമാക്കണം എന്നാ വശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ക്ക് വീണ്ടും കത്തയച്ചു. ഇത് മൂന്നാം തവണ യാണ് ആഭ്യന്തര വകുപ്പ് കത്തയച്ചത്.
മൊബൈല്‍ ഫോണ്‍ കമ്പനി കളില്‍ നിന്നുള്ള രേഖ കള്‍ ലഭിക്കാത്ത തിനാല്‍ ടി. പി. വധക്കേസിന്റെ ഗൂഢാലോചന ക്കേസിന്റെ അന്വേഷണം വഴി മുട്ടി യിരിക്കുക യാണ്. രേഖ കളില്‍ പലതും അന്വേഷണ സംഘം സംഘടി പ്പിച്ചി ട്ടുണ്ട് എങ്കിലും കോടതി യില്‍ സമര്‍പ്പി ക്കാന്‍ ഇവയുടെ സാക്ഷ്യ പ്പെടുത്തിയ ഔദ്യോഗിക രേഖ ആവശ്യ മാണ്. ഉന്നത സി. പി. എം. നേതാക്ക ളുടെയും മൊബൈല്‍ ഫോണ്‍ രേഖ കള്‍ നല്‍കാന്‍ ടെലിഫോണ്‍ കമ്പനികള്‍ തയ്യാറായി രുന്നില്ല.
ഇക്കാര്യം ആവശ്യപ്പെട്ട് മുമ്പ് രണ്ടു പ്രാവശ്യം സംസ്ഥാന ആഭ്യ ന്തര വകുപ്പ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ക്ക് കത്തയ ച്ചിരുന്നു എങ്കിലും നടപടികള്‍ ഉണ്ടായി രുന്നില്ല.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, ക്രമസമാധാനം, പോലീസ്, മനുഷ്യാവകാശം, രാഷ്ട്രീയ അക്രമം, വിവാദം