കൊച്ചി:വിവാദമായ ‘കിസ് ഓഫ് ലൌ’ നായകനും നായികയും ഓണ്‍ലൈന്‍ പെണ്‍ വാണിഭ കേസില്‍ കുടുങ്ങി. ബിക്കിനി മോഡലും രശ്മി ആര്‍.നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലുമാണ് ‘ഓപറേഷന്‍ ഡാഡി’ എന്നു പേരിട്ട് ക്രൈംബ്രാഞ്ച് ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പിടിയിലായത്.
ഇവര്‍ക്കൊപ്പം കാസര്‍കോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടയുമായ അഷ്‌റഫും ഉള്‍പ്പെടെ അഞ്ചു പേര്‍ കൂടെ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ അന്യസംസ്ഥനത്തു
നിന്നും ഉള്ള സ്ത്രീകളില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉള്ളതയി കരുതുന്നു. രശ്മിയെ ഭര്‍ത്താവ് രാഹുല്‍ ആണ് കസ്റ്റമേഴ്സ് ചമഞ്ഞെത്തിയ പോലീസ് സംഘത്തിന്റെ അടുത്തെത്തിച്ചതെന്നും സൂചനയുണ്ട്.
ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭ നടത്തുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി
സൈബര്‍ സെല്ലിന്റെ കൂടെ സഹായത്താല്‍ നടത്തിയ റെയ്ഡിലാണ് രാഹുല്‍ പശുപാലും രശ്മിയുമടക്കം ഉള്ളവര്‍ പിടിയിലായത്. കാസര്‍കോഡ്, കൊച്ചി,
മലപ്പുറം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നു. അറസ്റ്റിലായവരെ വിശദമായ ചോദ്യം ചെയ്യലിനു വിധേയരാക്കിക്കൊണ്ടിരിക്കുകയാണ്.ഫേസ് ബുക്ക് വഴിയും ഡേറ്റിംഗ് സൈറ്റുകള്‍ വഴിയും നടത്തിയിരുന്ന പെണ്‍വാണിഭ ഇടപാടുകള്‍ കുറച്ച് കാലമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. കൊച്ചു
സുന്ദരി എന്ന ഫേസ്ബുക്ക് പേജ് പെണ്‍വാണിഭക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. ഇറ്റക്കാലത്ത് ഈ പേജ് അപ്രത്യക്ഷമായി
എങ്കിലും വീണ്ടും അത് പ്രത്യക്ഷപ്പെട്ടു. ധാരാളം പേര്‍ ഈ പേജ് ലൈക്ക് ചെയ്തിരുന്നു. രാഹുല്‍ പശുപാല്‍ ആണ് ഈ പേജിന്റെ അഡ്മിന്‍ എന്നാണ് സൂചന.
ബിക്കിനി മോഡല്‍ എന്ന ലേബലില്‍ രശ്മിയുടെ അര്‍ദ്ധനഗ്നമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നത് പെണ്‍വാണിഭത്തിനു ഡിമാന്റ്കൂ ട്ടുവാന്‍ ആണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ആകാരവടിവ് കാത്തു സൂക്ഷിക്കുന്ന രശ്മി അടുത്തിടെ അതിരപ്പിള്ളിയില്‍ ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അരുവിയിലെ വെള്ളത്തില്‍ ബിക്കിനിയിട്ട് കുളിക്കുന്നതും പാറയുടെ മുകളില്‍ നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറല്‍ ആയിരുന്നു.
വളരെ ചുരുങ്ങിയ കാലം കൊണ്ട് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ദമ്പതികളാണ് രാഹുലും രശ്മിയും. ബിക്കിനി മോഡല്‍ എന്ന നിലയില്‍ രശ്മിക്ക് രാഹുലിന്റെ പൂര്‍ണ്ണ പിന്തുണയും ഉണ്ട്. അഞ്ചുവയസുള്ള മകനുണ്ട് ഇരുവര്‍ക്കും. താന്‍ ചെയ്യുന്ന ജോലിയെ കുറിച്ച് മകനു പൂര്‍ണ്ണ ബോധ്യമുണ്ടെന്ന് രശ്മി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സ്കൂള്‍ അധ്യാപികയുടെ മകളാണ് എഞ്ചിനീയറിംഗ് ബിരുധ ധാരികൂടിയായ രശ്മി ആര്‍.നായര്‍. അടുത്തിടെയാണ് ഇവര്‍ ഡി.വൈ.എഫ്.ഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയത്.
നേരത്തെ മാറിടം അല്പം മാത്രം മറച്ചു വച്ചുകൊണ്ടുള്ള ചിത്രങ്ങളും ഫേസ്ബുക്ക് പേജില്‍ നല്‍കിയിരുന്നു. ഒരു വിദേശ മാഗസിന്റെ മോഡല്‍ ആണെന്നാണ് രശ്മി അവകാശപ്പെടുന്നത്. ആര്‍ഭാട ജീവിതം നയിച്ചിരുന്ന രശ്മി-രാഹുല്‍ ദമ്പതിമാര്‍ക്ക് ധാരാളം ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ഉണ്ട്. വിദേശികളുമായി ഈ പെണ്‍വാണിഭ സംഘത്തിനു ബന്ധം ഉണ്ടോ എന്നും സംശയമുണ്ട്.
അര്‍ദ്ധനഗ്ന ഫോട്ടോകളും പ്രകോപനപരമായ പരാമര്‍ശങ്ങളും കോണ്ട് ഓണ്‍ലൈനില്‍ സജീവമാണ് രശ്മിയും രാഹുലും. ഇതിന്റെ മറവില്‍ പെണ്‍വാണിഭമായിരുന്നു സംഘം ചെയ്തുകൊണ്ടിരുന്നതെന്നാണ് പുറത്തുവന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്. ഒരു രാത്രിക്ക് രശ്മി അമ്പതിനായിരം രൂപയാണ് വാങ്ങിയിരുന്നതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഓണ്‍ലൈനില്‍ ആവശ്യക്കാരെ കണ്ടെത്തി തുക പറഞ്ഞുറപ്പിച്ച ശേഷം സ്ത്രീകളെ സപ്ലൈ ചെയ്യുകയാണ് ഇത്തരം സംഘങ്ങളുടെ രീതി. ആവശ്യക്കാരനു മേല്‍ കൃത്യമായ ട്രാക്കിംഗ് ഉണ്ടായിരിക്കും. ഡിമന്റനുസരിച്ച് ഒരു രാത്രിക്ക് മുപ്പതിനായിരം മുതല്‍ മുക്കാല്‍ ലക്ഷം രൂപവരെ ആവശ്യപ്പെടുന്നതായാണ് അറിയുന്നത്.ഫെസ്ബുക്കിലൂടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനു ഏഴുപേരെയും
അറസ്റ്റ് ചെയ്തിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, പോലീസ്, മാധ്യമങ്ങള്‍, വിവാദം, സ്ത്രീ