കോഴിക്കോട്: ആര്‍.എം.പിയെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പറഞ്ഞ വാക്കുകള്‍ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന് ഏറ്റ അമ്പത്തിരണ്ടാമത്തെ വെട്ടാണെന്ന് കെ.കെ.രമ. ആര്‍.എം.പിയെ കോണ്‍ഗ്രസ്സിന്റെ വാലാണെന്നും തിരുവഞ്ചൂര്‍ പറയുന്നതാണ് കെ.കെ.രമയും ആര്‍.എം.പിയും ചെയ്യുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി. രമയുടെ കേരള യാത്ര ഉപേക്ഷിച്ചത് തിരുവഞ്ചൂര്‍ പറഞ്ഞിട്ടാണെന്നും ഒരു പ്രമുഖ ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ വി.എസ്. പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധക്കേശില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നു എന്നും വി.എസ് വ്യക്തമാക്കി.
വി.എസിനെ കണ്ടല്ല തങ്ങള്‍ ആര്‍.എം.പി രൂപീകരിച്ചതെന്നും പിണറായി വിജയനും കാരാട്ടിനും വേണ്ടിയാണ് വി.എസ് സംസാരിക്കുന്നതെന്നും രമ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ രക്ഷിക്കാനാണ് സ്വന്തം മന:സാക്ഷിയെ വഞ്ചിച്ച് വി.എസ് ഇത്തരത്തില്‍ നിലപാടെടുത്തതെന്നും രമ കുറ്റപ്പെടുത്തി. തങ്ങളുടേത് ചെറിയ പാര്‍ട്ടിയാണെന്നും തിരഞ്ഞെടുപ്പ് തീയതി പെട്ടെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേരളയാത്ര മാറ്റിവെച്ചതെന്നും രമ പറഞ്ഞു. തങ്ങള്‍ അന്നും ഇന്നും വി.എസിനെ നല്ല കമ്യൂണിസ്റ്റുകാരനായാണ് കണ്ടിട്ടുള്‍ലതെന്നും വി.എസ് പറഞ്ഞ് പല അഭിപ്രായങ്ങളും ഈ സമൂഹത്തില്‍ നിലനില്‍ക്കുകയാണെന്നും എന്നാല്‍ വി.എസ്.പുറകോട്ട് പോയ്ാല്വ്ി.എസിന ജനം പുച്ഛിച്ചു തള്ളുമെന്നും രമ കൂട്ടിച്ചേര്‍ത്തു.
വി.എസിനെ ചുരുക്കിക്കെട്ടാന്‍ നോക്കെണ്ടെന്നും, പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ് വി.എസ്.എന്നും പിണറായി ഇന്ന് പറഞ്ഞിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, വിവാദം, സ്ത്രീ