ഇടുക്കി: തന്നെ ഇടുക്കി ജില്ലയില്‍ നിന്നും അകറ്റിയത് ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പി.ടി.തോമസും അടങ്ങുന്ന മൂന്ന് നികൃഷ്ടജീവികളാണെന്ന് സി.പി.എം നേതാവ് എം.എം.മണി. ഇവര്‍ മൂവ്വരും ചേര്‍ന്ന് തന്നെ കേസില്‍ കുടുക്കി രാഷ്ടീയമായി ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഈ പമ്പര വിഡ്ഢികള്‍ക്ക് തെറ്റിപ്പോയെന്നും,സോളാര്‍ കേസില്‍ തിരുവഞ്ചൂര്‍ വെള്ളം കുടിക്കുമെന്നും അദ്ദേഹം പറഞ്ഞു.മൂവ്വര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് എം.എം.മണി നടത്തിയത്. ആരുവിചാരിച്ചാലും തന്റെ ശൈലി മാറ്റാനാകില്ലെന്നും മണി വ്യക്തമാക്കി. മണക്കാട് നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ മണിയ്ക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതിനു കോടതിയുടെ വിലക്കുണ്ടായിരുന്നു. ജാമ്യവ്യവസ്ഥയില്‍ ഇളവു ലഭിച്ച മണിക്ക് സി.പി.എം വന്‍ സ്വീകരണ പരിപാടികളാണ് ജില്ലയില്‍ ഒരുക്കിയത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്, വിവാദം