കണ്ണൂര്‍: അബ്ദുള്ളക്കുട്ടി എം.എല്‍.എയെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കണ്ണൂര്‍ പയ്യാമ്പലം ബീച്ചിനു സമീപമുള്ള ഹോട്ടലില്‍ കോണ്‍ഗ്രസ്സ് യോഗത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി. ഈ സമയത്താണ് ഹോട്ടലിലേക്ക് ഇരച്ചു കയറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തത്. ഉന്തിനും തള്ളിനുമിടയില്‍ അബ്ദുള്ളക്കുട്ടി നിലത്ത് വീണു. പോലീസെത്തിയാണ് എം.എല്‍.എയെ രക്ഷപ്പെടുത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
സോളാര്‍ തട്ടിപ്പ് കേസില്‍ കുറ്റാരോപിതയായ സരിത എസ്.നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടി രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലിനു പുരത്തും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
സരിത എസ്.നായരുടെ പരാതിപ്രകാരം ബലാത്സംഗത്തിനും പുറമെ സ്ത്രീകളുടെ അന്തസ്സിനു കളങ്കം വരുത്തി, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് അബ്ദുള്ളക്കുട്ടിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐ.പി.സി 354എ,376,506 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം തിരുവനന്തര്‍പുരം വനിതാപോലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്പ്പുകള്, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്, പോലീസ്, വിവാദം, സ്ത്രീ