ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : സംസ്ഥാനത്ത് മഴ തുടരും

September 20th, 2023

heavy-rain-effect-kerala-low-pressure-in-bay-of-bengal-ocean-ePathram
കൊച്ചി : അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട മഴക്കു സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം കൊണ്ടാണിത്.

കേരള, ലക്ഷ ദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർ വരെയും ചിലപ്പോള്‍ 65 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റു വീശാനും സാദ്ധ്യതയുണ്ട്. നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത് ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തിന് സമീപമാണ്.

വരും ദിവസങ്ങളിൽ ഇത് വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ് തീരങ്ങളിലേക്ക് നീങ്ങാനും സാദ്ധ്യതയുണ്ട് എന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്തും ലക്ഷ ദ്വീപ് പ്രദേശത്തും മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേര തീരം പദ്ധതിയുമായി കടപ്പുറം പഞ്ചായത്ത്

August 9th, 2023

coconut-tree-ePathram
ചാവക്കാട് : നാളികേര ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈ വരിക്കാൻ ‘കേര തീരം’ പദ്ധതിയുമായി തൃശ്ശൂര്‍ ജില്ലയിലെ തീര ദേശമായ കടപ്പുറം ഗ്രാമ പഞ്ചായത്ത്. ഉല്പാദന ക്ഷമത കൂടിയ ആയിരം തെങ്ങിൻ തൈകള്‍ ഈ പദ്ധതിയുടെ ഭാഗമായി നടും.

കൃഷി ഭവൻ, ഗ്രാമ പഞ്ചായത്ത്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ കൈ കോർത്താണ് പദ്ധതി നടപ്പാക്കുന്നത്. 3.50 ലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിക്കും.

പഞ്ചായത്തിലെ പതിനാറ് വാർഡുകളിലായി ഓരോ കുടുംബത്തിനും തൊഴിലുറപ്പ് തൊഴിലാളികൾ വഴി തെങ്ങിൻ തൈ നടുന്നതിനുള്ള കുഴികൾ തയ്യാറാക്കും. ഇതിലൂടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാകും. തീരദേശ മേഖല ആയതിനാൽ തെങ്ങ് കൃഷിക്ക് സാദ്ധ്യതയുള്ള പ്രദേശമാണ് കടപ്പുറം ഗ്രാമ പഞ്ചായത്ത്.

തെങ്ങു കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നാളികേര ഉല്പാദനം വർദ്ധിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ പറഞ്ഞു. PRD

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാല വര്‍ഷം ശക്തമാകും : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

June 25th, 2023

rain-in-kerala-monsoon-ePathram
തിരുവനന്തപുരം: സംസ്ഥാനത്ത് കാല വര്‍ഷം ശക്തമാകും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം ശശക്തിപ്പെടാന്‍ സാദ്ധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തും നില നില്‍ക്കുന്ന ചക്ര വാത ച്ചുഴി ന്യൂന മര്‍ദ്ദമായി മാറും എന്നാണ് അറിയിപ്പ്. ഇതിനാല്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ അതി ശക്ത മഴ പെയ്യുവാന്‍ സാദ്ധ്യത ഉള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് തുടരും. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാല വര്‍ഷം കനത്തു : ജാഗ്രതാ നിര്‍ദ്ദേശം

June 9th, 2023

rain-in-kerala-monsoon-ePathram
കൊച്ചി : കേരളത്തില്‍ കാലവര്‍ഷ പ്പെയ്ത്ത് തുടങ്ങി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ വ്യാപകമായ മഴ ലഭിച്ചിരുന്നു. ഇതോടെ കാലവര്‍ഷം കേരളത്തില്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടു വിച്ചു.

വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ അതി തീവ്ര മഴ പെയ്യും എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന കാല വര്‍ഷം ഇക്കുറി ഒരാഴ്ച വൈകിയാണ് എത്തിയത്.

ഇതിനിടെ മധ്യകിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് (Biparjoy) ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ തീര പ്രദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പു നല്‍കി. കടലില്‍ ഇറങ്ങുന്ന വരും മത്സ്യ ബന്ധനത്തിനു പോകുന്നവരും ജാഗ്രത പാലിക്കണം.

fishing-boat-epathram

2023 ജൂണ്‍ 9 വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചു. ഇതു പ്രകാരം ജൂലായ് 31 വരെ യന്ത്രവത്കൃത ബോട്ടുകളുടെ ആഴക്കടല്‍ മത്സ്യ ബന്ധനം പാടില്ല. മത്സ്യങ്ങളുടെ പ്രജനന കാലത്ത് മത്സ്യ സമ്പത്ത് കാത്തു സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രോളിംഗ് നിരോധനം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുപ്പികളില്‍ പെട്രോള്‍ ലഭിക്കില്ല ; സ്വകാര്യ – ടാക്സി വാഹനങ്ങളില്‍ പെട്രോളിയം ഉൽപന്നങ്ങള്‍ കൊണ്ടു പോകുന്നതിന് വിലക്ക്

April 11th, 2023

no-more-petrol-in-the-bottle-ePathram
കൊച്ചി : ഇനി മുതല്‍ സംസ്ഥാനത്ത് കുപ്പികളില്‍ പെട്രോള്‍ ലഭിക്കില്ല. ഓട്ടോ റിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവയിലും പാചക വാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങള്‍ കൊണ്ടു പോകുവാന്‍ അനുവാദം ഇല്ല.

ഇതു സംബന്ധിച്ച 2002 ലെ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) നിയമം കര്‍ശനമാക്കി. വീടുകളിലേക്ക് പാചക വാതകം (എൽ. പി. ജി. സിലിണ്ടറുകൾ) സ്വന്തം വാഹനത്തിൽ കൊണ്ടു പോയാലും നടപടി ഉണ്ടാവും. വഴിയില്‍ വെച്ച് ബൈക്കിലെ പെട്രോള്‍ തീർന്നു വണ്ടി നിന്നു പോയാൽ കുപ്പിയുമായി ചെന്നാൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല.

നിയമം കര്‍ശ്ശനമായതോടെ യാത്രക്കാരുമായി പോകുന്ന ബസ്സുകള്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറക്കുന്ന രീതിയും അവസാനിപ്പിക്കും. യാത്രക്കാരെ പമ്പിന്‍റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം അടിക്കുവാന്‍ ബസ്സുകളെ അനുവദിക്കൂ.

ട്രെയിനുകളില്‍ വാഹനം പാര്‍സല്‍ ചെയ്തു കൊണ്ടു പോകുമ്പോള്‍ അതില്‍ ഇന്ധനം ഉണ്ടാവരുത് എന്ന് റെയില്‍വേ നിയമം നിലവില്‍ ഉണ്ട്.

പെട്രോള്‍, ഡീസല്‍, എല്‍. പി. ജി. ഉള്‍പ്പെടെയുളളവ വിതരണക്കാരുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുടെ സാന്നിദ്ധ്യത്തിലും അല്ലാതെ കൊണ്ടു പോകാന്‍ അനുവദിക്കില്ല. നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും എന്നും പെസോ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. സർക്കാറിന്‍റെ ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയിലേക്ക്
Next »Next Page » മതം ഏതായാലും പിതാവിൽ നിന്നുള്ള വിവാഹ ധന സഹായത്തിന് പെൺ മക്കൾക്ക് അർഹത »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine