ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം

May 19th, 2025

rain-in-kerala-monsoon-ePathram
തൃശൂർ : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റോട് കൂടിയ മഴ തുടരുന്നു. തിങ്കളാഴ്ച രാവിലെ ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടിമിന്നലോട് കൂടിയ അതിശക്ത മഴ ചില പ്രദേശങ്ങളിൽ ജന ജീവിതത്തെ ബാധിച്ചിട്ടുണ്ട് എന്നാണു റിപ്പോർട്ടുകൾ.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പു നൽകി യിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മല വെള്ള പ്പാച്ചില്‍, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാവാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവരും നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ് ഭാഗങ്ങളില്‍ ഉള്ളവരും അപകട സാദ്ധ്യത മുന്നിൽ കണ്ടു കൊണ്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വരും ദിവസങ്ങളിലും കേരളത്തിലെ എല്ലാ ജില്ല കളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴ പെയ്യാൻ സാദ്ധ്യത ഉണ്ട് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി

May 1st, 2025

brain-eating-amoebic-encephalitise-Pathram
തിരുവനന്തപുരം : അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) പ്രതിരോധിക്കുവാൻ ഏകാരോഗ്യത്തിൽ (വൺ ഹെൽത്ത്) അധിഷ്ഠിതമായി ആക്ഷൻ പ്ലാൻ പുതുക്കി യതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. രോഗ പ്രതിരോധം, രോഗ നിർണ്ണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയത്.

അവബോധ ക്യാമ്പയിൻ, രോഗ നിർണ്ണയ ശേഷി വർദ്ധിപ്പിക്കൽ, ആക്ടീവ് കേസ് സർവൈലൻസ്, പരിസ്ഥിതി നിരീക്ഷണം, ഹോട്ട് സ്പോട്ട് മാപ്പിംഗ്, ചികിത്സ, മരുന്ന് ലഭ്യത, ഗവേഷണം എന്നീ മേഖലകൾ അടിസ്ഥാനമാക്കി യാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്.

മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിർണ്ണയിക്കാനുള്ള പരിശോധന കൂടി നടത്താൻ നിർദ്ദേശം നൽകി യിട്ടുണ്ട്.

എല്ലാ ആശുപത്രികളും മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം എന്നും ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശം നൽകി.

 പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :-
* കെട്ടിക്കിടക്കുന്ന, ഒഴുക്ക് കുറവുള്ള വെള്ളത്തിൽ മുങ്ങുന്നതും ചാടുന്നതും ഒഴിവാക്കുക.

* മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.

* ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിലായിരിക്കുവാൻ ശ്രദ്ധിക്കുക.

* അടിത്തട്ടിലുള്ള ചെളി കുഴിക്കുകയോ ഇളക്കുകയോ ചെയ്യരുത്.

* ആവി പിടിക്കുന്നതിന് തിളപ്പിച്ചതോ ഫിൽട്ടർ ചെയ്തതോ അണു വിമുക്തമാക്കിയതോ ആയ വെള്ളം ഉപയോഗിക്കുക.

* നീന്തൽ ക്കുളങ്ങൾ / വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ വൃത്തിയായി സൂക്ഷിക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും ശരിയായി പരിപാലിക്കുകയും വേണം.

* സ്പ്രിംഗളറുകളിലൂടേയും ഹോസു കളിലൂടെയും വെള്ളം മൂക്കിൽ കയറാതെ ശ്രദ്ധിക്കണം.

* കുട്ടികളെ ഹോസുകളിൽ കളിക്കാൻ വിടുന്നതിന് മുമ്പ് അതിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കി കളയണം.

* ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിക്കുന്നു എങ്കിൽ കുളിക്കുമ്പോഴും മുഖം കഴുകുമ്പോഴും വെള്ളം മൂക്കിലേക്ക് കയറാതെ നോക്കണം.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു

April 16th, 2025

plastic-kanikkonna-cassia-fistula-from-china-on-kerala-vishu-market-ePathram
കോഴിക്കോട് : അലങ്കാരങ്ങൾക്കും വിഷു ആഘോഷങ്ങൾക്കും വിഷുക്കണി ഒരുക്കാനും പ്ലാസ്റ്റിക് കണിക്കൊന്ന വ്യാപകമായി വിറ്റഴിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് കേസ് എടുത്തു. സംഭവത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചു. വിഷുവിന് സംസ്ഥാനത്ത് പ്ലാസ്റ്റിക് കണിക്കൊന്ന ഉപയോഗിച്ചു എന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

പ്ലാസ്റ്റിക് ഉപയോഗത്തിന് എതിരെ ബോധ വത്കരണം തുടരുമ്പോഴും പ്ലാസ്റ്റിക് പൂക്കളുടെ അതി വ്യാപനത്തെ തുടര്‍ന്നാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

നഗരവാസികൾക്ക് ഏറെ സുലഭമായി ലഭിക്കുന്ന പ്ലാസ്റ്റിക് പൂക്കൾ മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇത്തവണ അധികമായി വിപണിയിൽ എത്തിയിരുന്നു എന്നാണു റിപ്പോർട്ട്. കണിക്കൊന്നയുടെ ലഭ്യത കുറഞ്ഞപ്പോൾ വിപണിയില്‍ പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ സുലഭമായി.

ചൈനയിൽ നിന്നുള്ള പ്ലാസ്റ്റിക് കണിക്കൊന്ന ഇലയും തണ്ടും പൂവും അടക്കം 65 രൂപ മുതൽ നൂറു രൂപ വരെ വിലക്കാണ് കടകളിൽ വിറ്റഴിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

March 25th, 2025

excellence-award-ePathram
തിരുവനന്തപുരം : സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വൃതിയാന ഡയറക്ടറേറ്റ് 2025 ലെ പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.

പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്ര പ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, പരിസ്ഥിതി സംരക്ഷണ തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.

അപേക്ഷകളും അനുബന്ധ രേഖകളും വെബ് പോർട്ടലിലൂടെ മാർച്ച് 31ന് മുമ്പായി സമർപ്പിക്കണം. വിശദാംശങ്ങൾ വെബ് ലിങ്കിൽ  ലഭ്യമാണ്.

പരിസ്ഥിതി മിത്രം പുരസ്കാരം സംബന്ധിച്ച മാർഗ്ഗ രേഖയും സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വൃതിയാന ഡയറക്ടറേറ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  P R D 

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു

March 25th, 2025

a-haven-of-nature-and-knowledge-in-veliyancode-book-of-faisal-bava-ePathram

വെളിയങ്കോട് : എം. ടി. എം. കോളേജിനു വേണ്ടി, പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഇ-പത്രം കോളമിസ്റ്റും കൂടിയായ ഫൈസൽ ബാവ തയ്യാറാക്കി, എം. ടി. എം. പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട് (A Haven of Nature &  Knowledge in Veliyancode) എന്ന പുസ്തകത്തിൻ്റെ പ്രകാശനം വെളിയങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സെയ്ദ് പുഴക്കര നിർവ്വഹിച്ചു.

പ്രകൃതിയെ അടുത്തറിയാൻ വിദ്യാർത്ഥികൾക്ക് ഇതൊരു മികച്ച റഫറൻസ് ഗ്രന്ഥമാണ് എന്ന് പുസ്‍തകം പ്രകാശിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. നാടക പ്രവർത്തകനും അഭിനേതാവുമായ ബേബി രാജ് ചെറായി പുസ്തകം ഏറ്റു വാങ്ങി.

എം. ടി. എം. ട്രസ്റ്റ് സെക്രട്ടറി പ്രൊഫസർ ഹവ്വാ ഉമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. വെളിയങ്കോടിൻ്റെ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇവിടെ എത്തുന്ന ദേശാടന പക്ഷികൾ, മരങ്ങൾ, ഔഷധ ചെടികൾ, വംശ നാശം നേരിടുന്ന ചെറു ശുദ്ധ ജല മൽസ്യങ്ങൾ, രക്തശാലി നെല്ലിൻ്റെ വിളവെടുപ്പ് തുടങ്ങിയവയെ കുറിച്ച് വിശദമായി വിവരിക്കുന്ന പ്രകൃതിയെ ആഴത്തിൽ തൊട്ടറിഞ്ഞ മികച്ച ഒരു പുസ്തകം ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പ്രിൻസിപ്പൽ ജോൺ ജോസഫ് അദ്ധ്യക്ഷനായിരുന്നു. വിവിധ വിഭാഗം മേധാവികളായ മായ സി., ഫൗഷിബ. പി. കെ. എം., നന്ദകുമാർ സി. പി.  തുടങ്ങിയവർ  സംസാരിച്ചു.

എൻ. എസ്. എസ്. യുണിറ്റ് സെക്രട്ടറി റഹീഷ സ്വാഗതം പറഞ്ഞു. ഗ്രന്ഥകാരൻ ഫൈസൽ ബാവ മറുപടി പ്രസംഗവും നടത്തി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
Next »Next Page » പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine