അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം

March 10th, 2025

summer-hot-season-ultraviolet-radiation-levels-increased-in-kerala-ePathram
തിരുവനന്തപുരം : വേനല്‍ കനത്തതോടെ സംസ്ഥാനത്ത് പലയിടത്തും സൂര്യ രശ്മികളിൽ നിന്നുള്ള അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു എന്ന മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി.

അള്‍ട്രാ വയലറ്റ് വികിരണം കൂടുതല്‍ ശരീരത്തിൽ ഏല്‍ക്കുന്നത് ചര്‍മ്മത്തില്‍ കാന്‍സര്‍ സാദ്ധ്യത വർദ്ധിപ്പിക്കും. സൂര്യാഘാതം, നേത്ര രോഗങ്ങള്‍ എന്നിവക്കും കാരണമാകും.

പകൽ സമയം പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സണ്‍ ഗ്ലാസ് എന്നിവ ഉപയോഗിക്കണം. ശരീരം മുഴുവന്‍ മറക്കുന്ന തരത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നത് അഭികാമ്യം. പകൽ 10 മണി മുതൽ 4 മണി വരെ സൂര്യ പ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം എന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

March 5th, 2025

sun-hot-epathram
തിരുവനന്തപുരം : സംസ്ഥാനത്ത് 12 ജില്ലകളില്‍ താപനില രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാദ്ധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. താപനില ഉയരുന്നതോടെ ഈര്‍പ്പമുള്ള വായുവും രൂപപ്പെടും ഇത് കാരണം കഠിന ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയും അനുഭപ്പെടും.

സൂര്യാഘാതം, നിര്‍ജ്ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം.

ബുധനാഴ്ച തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പത്തനം തിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാദ്ധ്യത എന്നാണു മുന്നറിയിപ്പ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു

February 10th, 2025

environment-activist-kallur-balan-passes-away-ePathram

പാലക്കാട് : ജില്ലയിലുടനീളം 5 ലക്ഷത്തിൽ അധികം തണൽ മരങ്ങളും ഫല വൃക്ഷങ്ങളും നട്ടു പിടിപ്പിച്ച പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ (76) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

മരം നട്ടുപിടിപ്പിക്കല്‍ ജീവിത വ്രതമാക്കി മാറ്റിയ ഈ പരിസ്ഥിതി പ്രവർത്തകൻ തരിശു ഭൂമിയായി കിടന്ന നൂറ് ഏക്കറോളം കുന്നിന്‍ പ്രദേശം വർഷങ്ങൾ നീണ്ട പ്രയത്നം കൊണ്ട് മരങ്ങള്‍ വെച്ചു പിടിപ്പിച്ച് ഹരിതാഭമാക്കി.

പാലക്കാട് കൂടാതെ തൃശൂർ, മലപ്പുറം ജില്ലകളിലായി മാവ്, പ്ലാവ്, പുളി, വേപ്പ്, ഞാവൽ, പന, മുള, ഉങ്ങ് തുടങ്ങി 25 ലക്ഷത്തോളം തൈകൾ കല്ലൂർ ബാലൻ നട്ടു പിടിപ്പിച്ചിട്ടുണ്ട്. മലയിലെ പാറകള്‍ക്ക് ഇടയില്‍ കുഴികൾ തീര്‍ത്ത് പക്ഷികൾക്കും മറ്റു ജീവ ജാല ങ്ങൾക്കും ദാഹ ജലം നൽകി. വേനൽക്കാലത്ത് കാട്ടിലെ വന്യ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകി വന്നിരുന്നു.

പാലക്കാട് മാങ്കുറുശ്ശി കല്ലൂർ മുച്ചേരി സ്വദേശിയായ ബാലൻ്റെ സ്ഥിരം വേഷം പച്ച ഷര്‍ട്ടും പച്ച ലുങ്കിയും തലയി ലൊരു പച്ച ബാന്‍ഡും ആയിരുന്നു. അത് കൊണ്ട് തന്നെ ഏത് ആൾ കൂട്ടത്തിലും ബാലൻ വേറിട്ടു നിന്നിരുന്നു.

വനം മിത്ര, കേരള മിത്ര, ബയോ ഡൈവേഴ്സിറ്റി, ഭൂമി മിത്ര തുടങ്ങിയ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ലീലയാണ് ഭാര്യ. രാജേഷ്, രജീഷ്, രജനീഷ് എന്നിവര്‍ മക്കളാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ

December 9th, 2024

jasmine-flower-price-hike-ePathram
കേരളത്തിലേക്ക് ഏറ്റവും കൂടുതൽ മുല്ലപ്പൂക്കൾ എത്തുന്ന തമിഴ്‌ നാട്ടിൽ മുല്ലപ്പൂവിൻ്റെ വിലയിൽ വൻ വർദ്ധന. തൊട്ടാൽ പൊള്ളും മുല്ലപ്പൂ എന്നത് ഒരു ആലങ്കാരിക പ്രയോഗം ആണെങ്കിലും അതാണ് സത്യം. ഇന്ന് ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപയാണ്. സംസ്ഥാനത്ത് ഏറ്റവും അധികം കല്യാണങ്ങളും മറ്റു ചടങ്ങുകളും നടക്കുന്നത് ഡിസംബറിൽ ആണെന്നുള്ളതു കൊണ്ട് ഈ സീസണിൽ പൂ വിലയിൽ വർദ്ധനവ് ഉണ്ടാവാറുണ്ട്. എന്നാൽ തമിഴ്നാട്ടിൽ വീശിയടിച്ച ഫെയ്ഞ്ചൽ ചുഴലിക്കാറ്റിലും പെയ്തൊഴിയാതെ തുടർന്ന കനത്ത മഴയിലും ഏക്കറു കണക്കിന് മുല്ലപ്പൂ കൃഷിയാണ് നശിച്ചത്. ഇതോടെ മുല്ലപ്പൂ വിലയും കുതിച്ചുയർന്നു. ഇത് കേരളത്തിലും ബാധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ

October 23rd, 2024

advertisement-on-kseb-electricity-pole-is-criminal-case-ePathram
കാഞ്ഞങ്ങാട് : ദേശീയ പാതയോരങ്ങളിലും സംസ്ഥാന പാതയോരങ്ങളിലും കാഞ്ഞങ്ങാട് നാഗരസഭാ പരിധി യിലെ പൊതു സ്ഥലങ്ങളിലും സ്വകാര്യ വ്യക്തി കളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിംഗ്സുകളും കൊടി തോരണ ങ്ങളും സ്ഥാപിച്ചവര്‍ തന്നെ ഒരാഴ്ചക്കകം സ്വമേധയ നീക്കം ചെയ്യണം.

അല്ലാത്ത പക്ഷം നഗര സഭ തന്നെ അതെല്ലാം നീക്കം ചെയ്യുന്നതും അതിനു ചെലവായ തുകയും പിഴയും അടക്കം ബോര്‍ഡുകൾ സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കും എന്നും നഗര സഭാ സെക്രട്ടറി അറിയിച്ചു.

കാഞ്ഞങ്ങാട് നഗര സഭാ പ്രദേശത്ത് അനധികൃത പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത് സംബന്ധിച്ച പരാതികള്‍ പൊതു ജനങ്ങള്‍ക്ക് 8848166726 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്. P R D

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
Next »Next Page » മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine