ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുന്നു

May 3rd, 2022

chicken-shawarma-ePathram
തിരുവനന്തപുരം : ഷവർമ ഉണ്ടാക്കുന്നതിന് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് മാനദണ്ഡം ഏർപ്പെടുത്തും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷ രഹിതമായ ഷവർമ ഉണ്ടാക്കുന്നതിനും മാനദണ്ഡ ങ്ങൾ കൃത്യമായി പാലിക്കണം. ഇതു സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഷവർമക്ക് ഉപയോഗിക്കുന്ന ചിക്കൻ പലപ്പോഴും മതിയായ രീതിയിൽ പാകം ചെയ്യാറില്ല.ഷവർമയിൽ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത് പച്ച മുട്ടയിലാണ്. സമയം കഴിയും തോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകട ത്തിന് കാരണം ആകുന്നത്. അതിനാൽ പാസ്ചറൈസ് ചെയ്ത മുട്ട മാത്രമേ ഉപയോഗിക്കാവൂ.

ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. പൂർണ്ണമായും ചിക്കൻ വേവിക്കാൻ കഴിയുന്ന മെക്കനൈസ്ഡ് മെഷീൻ മാത്രമേ ഉപയോഗിക്കാവൂ. അതിൽ നിശ്ചിത അളവിൽ മാത്രമേ ചിക്കൻ വെക്കാനും പാടുള്ളൂ. ചിക്കന്‍റെ എല്ലാഭാഗവും പൂർണ്ണമായും വെന്തു എന്ന് ഉറപ്പാക്കണം.

ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസർ ഗോഡ് ഭക്ഷ്യ വിഷ ബാധയേറ്റ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സയില്‍ ഉള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റോഡുകളുടെ അറ്റകുറ്റപ്പണികൾ മെയ് 15 നകം പൂർത്തീകരിക്കും : ഗുരുവായൂര്‍ എം. എൽ. എ.

April 11th, 2022

nk-akbar-guruvayur-mla-2021-ePathram
ഗുരുവായൂര്‍ : നിയോജക മണ്ഡലത്തിലെ മുഴുവൻ റോഡു കളുടെയും നിർമ്മാണവും അറ്റ കുറ്റപ്പണികളും മെയ് 15 ന് മുമ്പായി പൂർത്തീകരിക്കും എന്ന് എൻ. കെ. അക്ബർ എം. എൽ. എ.

ചാവക്കാട് – കുന്നംകുളം റോഡ്, ചാവക്കാട് – ബ്ലാങ്ങാട് റോഡ്, ബേബി ബീച്ച് റോഡ് തുടങ്ങിയവയുടെ നിർമ്മാണം അടിയന്തിരമായി തുടങ്ങും. ചിങ്ങനാത്ത് കടവ് പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും സർവ്വേ അടിയന്തിരമായി പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കും. എൻ. കെ. അക്ബർ എം. എൽ. എ. യുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു മരാമത്ത് ജോലി കളുടെ ഗുരുവായൂർ മണ്ഡല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ എടുത്ത തീരുമാനമാണ് ഇത്.

സ്കൂൾ തുറക്കുന്നതിന് മുമ്പായി പുത്തൻ കടപ്പുറം, ബ്ലാങ്ങാട്, കടിക്കാട്, ചാവക്കാട് സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരി ക്കാനും യോഗത്തില്‍ തീരുമാനിച്ചു. കിഫ്ബി അനുമതിയോടെ അണ്ടത്തോട് രജിസ്ട്രാർ ഓഫീസിന്‍റെ നിർമ്മാണവും സൈക്ലോൺ ഷെൽറ്ററിന്‍റെ നിർമ്മാണവും അടിയന്തിരമായി ആരംഭിക്കാനും യോഗം തീരുമാനിച്ചു.

പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഹരീഷ്, പൊതു മരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബിജി, കിഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ മനീഷ, പൊതു മരാമത്ത്, വാട്ടർ അഥോറിറ്റി തുടങ്ങി വിവിധ വിഭാഗങ്ങളിലെ എൻജിനിയർമാരും യോഗത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇടി മിന്നലോടു കൂടിയ മഴ പെയ്യും : ജാഗ്രതാ നിര്‍ദ്ദേശം

April 3rd, 2022

lightning-rain-thunder-storm-kerala-ePathram
കൊച്ചി : ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴ പെയ്യും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ യുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യത കൂടും എന്നതിനാല്‍ കാര്‍മേഘം ഉരുണ്ടു കൂടി കാണുമ്പോള്‍ തന്നെ ജാഗ്രത പാലിക്കുവാനും മുന്‍ കരുതലുകള്‍ എടുക്കണം എന്നും മുന്നറിയിപ്പുണ്ട്.

കേരളം, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സം ഇല്ലാ എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നഗര സഭയിൽ കുടിവെള്ള വിതരണ യന്ത്രം സ്ഥാപിച്ചു

January 3rd, 2022

drinking-water-bottle-price-reduced-in-kerala-ePathram
ചാവക്കാട് : ജനകീയാസൂത്രണ പദ്ധതി പ്രകാരം ചാവക്കാട് നഗര സഭയിൽ കുടി വെള്ള വിതരണ യന്ത്രങ്ങള്‍ (വാട്ടര്‍ എ. ടി. എം.) സ്ഥാപിച്ചു. നഗരസഭ ഓഫീസ് കെട്ടിടത്തിന് മുൻ വശവും ചാവക്കാട് താലൂക്ക് ആശുപത്രി പരിസരത്തുമായി രണ്ട് മെഷ്യനുകളാണ് സ്ഥാപിച്ചത്.

ഒരു രൂപക്ക് ഒരു ലിറ്റര്‍ വെള്ളക്കുപ്പിയും 5 രൂപക്ക് 5 ലിറ്റര്‍ വെള്ളക്കുപ്പിയും ലഭിക്കുന്ന വിധത്തിൽ 2 കൗണ്ടറുകളാണ് കുടി വെള്ള വിതരണ യന്ത്രങ്ങളില്‍ ഉള്ളത്.

എൻ. കെ. അക്ബർ എം. എൽ. എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗര സഭ വൈസ് ചെയർ മാൻ കെ. കെ. മുബാറക് അദ്ധ്യക്ഷത വഹിച്ചു.

ഷാഹിന സലീം, പി. എസ്. അബ്ദുൽ റഷീദ്, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, എം. ആർ. രാധാ കൃഷ്ണൻ, ഫൈസൽ കാനാമ്പുള്ളി, മുനിസിപ്പൽ എൻജിനീയർ പി. പി. റിഷ്മ, നഗര സഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ, മറ്റ് കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗര തേജസ് : അപേക്ഷ ക്ഷണിച്ചു

December 22nd, 2021

kseb-saura-purappuram-solar-energy-project-ePathram

തൃശ്ശൂര്‍ : ഗാർഹിക ഉപഭോക്താക്കൾക്ക് കേന്ദ്ര സബ്സിഡിയോടു കൂടി അനർട്ട് മുഖാന്തിരം ഗ്രിഡ് കണക്ടഡ് സൗര വൈദ്യുത നിലയം സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2, 3, 5, 7, 10 കിലോ വാട്ട് കപ്പാസിറ്റി യുള്ള സൗര വൈദ്യുതി നിലയങ്ങൾ ആണ് സ്ഥാപിക്കുക.

ആദ്യം മൂന്നു കിലോ വാട്ടിന് 40 % സബ് സിഡിയും തുടർന്നുള്ള ഓരോ കിലോ വാട്ടിന് 20 % സബ് സിഡിയും ഉണ്ടായിരിക്കും. ഉൽപാദിപ്പിക്കുന്ന വൈദ്യുതി മുഴുവൻ ഉപഭോക്താവ് ഉപയോഗിച്ച് അധികമുള്ള വൈദ്യുതി ഗ്രിഡിലേക്ക് നൽകാം.

അപേക്ഷ ലഭിച്ച ശേഷം അനെർട്ട് സാങ്കേതിക വിദഗ്ദർ സ്ഥലം സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകും. വിശദ വിവരങ്ങള്‍ക്ക് : 0487- 2320941, 9188119408

* പബ്ലിക് റിലേഷന്‍ വകുപ്പ് , saura

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 48910112030»|

« Previous Page« Previous « ഉന്നത വിജയം നേടിയവരെ ആദരിച്ചു
Next »Next Page » വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥാപനങ്ങളിൽ ടെലിഫോൺ നിർബ്ബന്ധമാക്കി »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine