തൃശ്ശൂര്‍ : ഗാർഹിക ഉപഭോക്താക്കൾക്ക് കേന്ദ്ര സബ്സിഡിയോടു കൂടി അനർട്ട് മുഖാന്തിരം ഗ്രിഡ് കണക്ടഡ് സൗര വൈദ്യുത നിലയം സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2, 3, 5, 7, 10 കിലോ വാട്ട് കപ്പാസിറ്റി യുള്ള സൗര വൈദ്യുതി നിലയങ്ങൾ ആണ് സ്ഥാപിക്കുക.
ആദ്യം മൂന്നു കിലോ വാട്ടിന് 40 % സബ് സിഡിയും തുടർന്നുള്ള ഓരോ കിലോ വാട്ടിന് 20 % സബ് സിഡിയും ഉണ്ടായിരിക്കും. ഉൽപാദിപ്പിക്കുന്ന വൈദ്യുതി മുഴുവൻ ഉപഭോക്താവ് ഉപയോഗിച്ച് അധികമുള്ള വൈദ്യുതി ഗ്രിഡിലേക്ക് നൽകാം.
അപേക്ഷ ലഭിച്ച ശേഷം അനെർട്ട് സാങ്കേതിക വിദഗ്ദർ സ്ഥലം സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകും. വിശദ വിവരങ്ങള്‍ക്ക് : 0487- 2320941, 9188119408