തിരുവനന്തപുരം : പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക-റൂട്ട്‌സ് വഴി നടപ്പിൽ വരുത്തിയ സമഗ്ര ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക കെയർ സേവനങ്ങൾക്ക് വേണ്ടി മൊബൈൽ ആപ്പ് നിലവിൽ വന്നു. ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും നോർക്ക കെയർ ഡൗൺ ലോഡ് ചെയ്യാം.
ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുളള രണ്ടു കുട്ടികൾ) 13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണൽ അപകട ഇൻഷ്വറൻസ് പരി രക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി.
2025 നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസി കേരളീയർക്ക് ലഭ്യമാകും. നിലവിൽ കേരള ത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികൾ വഴി പ്രവാസി കേരളീയർക്ക് ക്യാഷ് ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. സാധുവായ നോർക്ക പ്രവാസി ഐ. ഡി, സ്റ്റുഡന്റ് ഐ. ഡി. എൻ. ആർ. കെ. ഐ. ഡി. കാർഡുളള പ്രവാസികൾക്ക് നോർക്ക കെയറിൽ അംഗമാകാം. P R D, F B Page , Twitter X
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: norka-roots, പ്രവാസി, മനുഷ്യാവകാശം, സാമൂഹികം, സാമൂഹ്യക്ഷേമം