കൊച്ചി : വിദേശത്തുള്ള ദമ്പതിമാരുടെ വിവാഹ രജിസ്‌ട്രേ ഷന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പൂര്‍ത്തി യാക്കാം എന്ന് ഹൈക്കോടതി. അപേക്ഷകര്‍ രജിസ്ട്രാർക്ക് മുന്നില്‍ നേരിട്ട് ഹാജരാവണം എന്നുള്ള നിബന്ധന ഇല്ലാ എന്ന നിരീക്ഷണ ത്തോടെ യാണ് കോടതി ഉത്തരവ്.
വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ സമർപ്പിച്ചത് ദമ്പതി മാരുടെ അറിവോടെ യാണെന്ന് വീഡിയോ കോണ്‍ ഫറന്‍ സിംഗി ലൂടെ ഉറപ്പാക്കി രജി സ്‌ട്രേഷന്‍ നടത്തി ക്കൊടു ക്കു വാനാണ് കോടതിയുടെ നിര്‍ദ്ദേശം. വിവാഹ രജിസ്റ്ററില്‍ ഹര്‍ജി ക്കാര്‍ക്കു വേണ്ടി അവരു ടെ മുക്ത്യാര്‍ക്ക് ഒപ്പിടാം എന്നും കോടതി വ്യക്ത മാക്കി. പ്രാദേശിക രജിസ്ട്രാര്‍ക്ക് വീഡിയോ കോണ്‍ ഫറന്‍സിന് സൗകര്യമില്ല എങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കി നടപടി ക്രമങ്ങൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് അനു വദിക്കണം.
നാട്ടില്‍ വെച്ച് മതാചാര പ്രകാരം വിവാഹിതരായി അമേരിക്ക യില്‍ എത്തി വിസ മാറ്റ ത്തിന് ശ്രമിക്കു മ്പോള്‍ ഇന്ത്യ യിൽ നിന്നുള്ള വിവാഹ സര്‍ട്ടി ഫിക്കറ്റ് ആവശ്യ മായി വന്ന പ്രദീപ് – ബെറിൽ ദമ്പതികൾ നൽകിയ ഹരജി യിലാണ് ഉത്തരവ്.
2000 ജനുവരി 23 ന് കൊല്ലം ജില്ല യിലെ കടവൂരിലെ പള്ളി യില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. പിന്നീട് ജോലി ക്കായി അമേരിക്ക യില്‍ എത്തിയ പ്രദീപിനു കുടുംബ വിസ ക്കായി ശ്രമി ച്ച പ്പോഴാണ് ഭാര്യ – ഭര്‍തൃ ബന്ധം തെളിയിക്കു വാന്‍ മാതൃ രാജ്യത്തെ അധി കൃതരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യ മായി വന്നത്.
പ്രദീപിന്റെ ഭാര്യ യുടെ പിതാവിന് നല്‍കിയ മുക്ത്യാര്‍ പ്രകാരം സര്‍ട്ടി ഫിക്കറ്റിന് അപേക്ഷ നല്‍കി. എന്നാല്‍ ദമ്പതി കള്‍ നേരിട്ട് ഹാജരാവാതെ സര്‍ട്ടിഫിക്കറ്റ് നല്‍കുക യില്ലാ എന്ന് രജിസ്ട്രാർ നിബ്ബന്ധം പിടിച്ചു. ഇതിനെതിരെ യാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്.
- പ്രവാസികളുടെ വിവാഹ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കും
- വിവാഹം രജിസ്റ്റർ ചെയ്യുവാൻ വരനും വധുവും ഒന്നിച്ച് വരണമെന്നില്ല
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള ഹൈക്കോടതി, കോടതി, നിയമം, പ്രവാസി, മതം, മനുഷ്യാവകാശം, സാമൂഹികം, സാമൂഹ്യക്ഷേമം, സ്ത്രീ