കോഴിക്കോട് : പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച കേരള നിയമ സഭാ സമിതി 2022 ജൂൺ 2 വ്യാഴാഴ്ച രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോൺ ഫറൻസ് ഹാളിൽ യോഗം ചേരും. സമിതി ചെയർമാൻ എ. സി. മൊയ്തീൻ എം. എൽ. എ. അദ്ധ്യക്ഷത വഹിക്കും.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് പ്രവാസി സംഘടനാ പ്രതിനിധി കളുമായും വ്യക്തികളുമായും ചർച്ച നടത്തുകയും പരാതികൾ സ്വീകരിക്കുകയും ചെയ്യും.
കേരളീയ പ്രവാസി കാര്യ വകുപ്പ്, കേരള പ്രവാസി മലയാളി ക്ഷേമ ബോർഡ്, നോർക്ക റൂട്ട്‌സ് എന്നിവ മുഖേന ഈ ജില്ലകളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്യും.
പ്രവാസി മലയാളികളുടെ ക്ഷേമം മുന്നില്‍ കണ്ടു പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധി കൾക്കും വ്യക്തികൾക്കും യോഗത്തില്‍ എത്തി പരാതികൾ സമർപ്പിക്കാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, norka-roots, തൊഴിലാളി, പ്രവാസി, മനുഷ്യാവകാശം, സാമൂഹികം, സാമൂഹ്യക്ഷേമം