തൃശൂർ : കേരള സംഗീത നാടക അക്കാദമി പ്രവാസി കള്‍ക്കായി സംഘടിപ്പിക്കുന്ന നാടകോത്സവത്തിലേക്ക് സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചു. ചെന്നൈ, മഹാരാഷ്ട്രയിലെ വിവിധ കേന്ദ്രങ്ങൾ, ഡൽഹി എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടമായി പ്രവാസി അമേച്വർ നാടകോത്സവം സംഘടിപ്പിക്കുക.
പുതിയ നാടകങ്ങള്‍, നിലവിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന നാടകങ്ങള്‍ എന്നിവയുടെ സ്‌ക്രിപ്റ്റുകൾ എൻട്രികളായി 2022 നവംബർ 21 നു മുന്‍പായി സമർപ്പിക്കണം. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ള രചനകളാണ് സമർപ്പിക്കേണ്ടത്.
താൽപര്യമുള്ള പ്രവാസി നാടക സംഘങ്ങൾ, പ്രവാസി കലാ സമിതികൾ എന്നിവർ വെള്ളക്കടലാസിൽ തയ്യാറാക്കുന്ന അപേക്ഷയും സ്‌ക്രിപ്റ്റിന്‍റെ നാലു കോപ്പികള്‍, നാടക കൃത്തിന്‍റെ സമ്മതപത്രം എന്നിവ യും നാടകത്തിന്‍റെ ഉള്ളടക്കം, സന്ദേശം എന്നിവ രേഖ പ്പെടുത്തിയ ചെറു കുറിപ്പും സഹിതം അക്കാദമി യിൽ അപേക്ഷിക്കണം.
സ്വതന്ത്രമായ നാടക രചനയല്ലാതെ ഏതെങ്കിലും കൃതിയുടെയോ ആവിഷ്‌കാരങ്ങളുടെയോ അഡാപ്റ്റേഷന്‍, മറ്റു രചനകളില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതും പകർപ്പവകാശ പരിധിയിൽ വരുന്നതും എങ്കില്‍ മൂല കൃതിയുടെ ഗ്രന്ഥകർത്താവിൽ നിന്നും സമ്മത പത്രം വാങ്ങി അപേക്ഷയോടൊപ്പം വെച്ചിരിക്കണം. കോപ്പി റൈറ്റു മായി ബന്ധപ്പെട്ട നിയമ പരമായ എല്ലാ കാര്യങ്ങള്‍ക്കും അപേക്ഷകൻ ഉത്തരവാദി ആയിരിക്കും എന്നു രേഖ പ്പെടുത്തി, നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപേക്ഷയോടൊപ്പം ഹാജരാക്കണം.
അക്കാദമിയിൽ ഹാജരാക്കുന്ന രേഖകൾ തിരിച്ചു നൽകുന്നതല്ല എന്നും സംഘാടനം സംബന്ധിയായ കാര്യങ്ങൾ പിന്നീട് തീരുമാനിക്കും എന്നും അക്കാദമി സെക്രട്ടറി ജനാർദ്ദനൻ. കെ അറിയിച്ചു. PRD
- pma