തിരുവനന്തപുരം : തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്ന് കേരളത്തിലേക്ക് കെ. എസ്. ആര്‍. ടി. സി. യുടെ വാരാന്ത്യ സർവ്വീസ് ഈ മാസം 24 മുതല്‍ ആരംഭിക്കും.
ആദ്യ ഘട്ടം എന്ന നിലയില്‍ വെള്ളി, ശനി ദിവസ ങ്ങളിൽ ഹൊസൂരില്‍ നിന്ന് മൈസൂരു വഴി കണ്ണൂരി ലേക്കുള്ള ഈ സർവ്വീസ് വിജയകരം ആയാൽ തിരുവനന്തപുരം, തൃശൂർ അടക്കം മറ്റു പ്രധാന നഗര ങ്ങളിലേക്കും ഹൊസൂരില്‍ നിന്നും സർവ്വീസുകൾ തുടങ്ങും. മാത്രമല്ല ബംഗളൂരുവില്‍ നിന്നും വരുന്ന കെ. എസ്. ആര്‍. ടി. സി. ബസ്സുകൾക്ക് ഹൊസൂര്‍ നഗര ത്തിനു പുറത്ത് ഫ്‌ളൈ ഓവറിന് സമീപം സ്റ്റോപ്പും ഫെയര്‍ സ്റ്റേജും അനുവദിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bus, tourism, ഗതാഗതം, പ്രവാസി, യാത്രക്കാർ, വിനോദ സഞ്ചാരം, വിനോദയാത്ര, സാമൂഹികം