കെ. എസ്. ആർ. ടി. സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും 2025 ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ യാണ് ഓണം സ്‌പെഷ്യൽ സർവ്വീസുകൾ നടത്തുക.
കെ. എസ്. ആർ. ടി. സി. വെബ് സൈറ്റ്, ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. പുതുതായി നിരത്തിൽ ഇറക്കിയ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകൾ ഉൾപ്പെടെ 84 അധിക സർവ്വീസുകൾ ഓരോ ദിവസവും ഉണ്ടാകും.
സീറ്റുകൾ ബുക്കിംഗ് ആകുന്നത് അനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കും എന്നും കെ. എസ്. ആർ. ടി. സി. അറിയിച്ചു. P R D
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bus, kerala-government-, social-media, ഇന്റര്‍നെറ്റ്, ഗതാഗതം, സാമൂഹികം